FOR POUND RATE CLICK HERE

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

ജെ.എസ്. ജോസഫ്: മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ മാര്‍ തെയോഫീലോസ് നഗറില്‍ 17ന് രാവിലെ 9.30ന് വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 18ന് ഉച്ച കഴിഞ്ഞു 2.30 നാണ് അവസാനിക്കുക. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും.

കര്‍ദിനാളിനൊപ്പം ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരും പങ്കെടുക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയണിലുള്ള പതിനാല് മിഷനുകളിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്രമീകരിക്കുന്ന കണ്‍വന്‍ഷനില്‍ കുടുംബ, യുവജന, മതബോധന സെമിനാറുകള്‍, നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ പ്രസന്റേഷന്‍, പൊതു സമ്മേളനം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തിലെ പൊന്തിഫിക്കല്‍ വി. കുര്‍ബ്ബാനയ്ക്ക് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലിവര്‍പൂള്‍ സെന്റ് ബേസില്‍ മലങ്കര മിഷന്റെയും യുകെ മലങ്കര കാത്തലിക് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

വിലാസം:

Mar Theophilos Nagar, Broadgreen International School, Liverpool, L13 4 DH

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ് മലയില്‍: 07454992969
സുനില്‍ ഫിലിപ്പ്: 07846115431

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ഫാ ജയിംസ് മഞ്ഞാക്കല്‍ യുകെയില്‍, അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
ഫാ ജയിംസ് മഞ്ഞാക്കല്‍ യുകെയില്‍, അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍
റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍
മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും
മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും
സൗത്ത്ഏന്‍ഡ് ഓണ്‍ സീയില്‍ മാര്‍ ജോസഫ്സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും വിശുദ്ധ വാരാചരണവും അനുഗ്രഹധായകമായി
സൗത്ത്ഏന്‍ഡ് ഓണ്‍ സീയില്‍ മാര്‍ ജോസഫ്സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും വിശുദ്ധ വാരാചരണവും അനുഗ്രഹധായകമായി
സ്റ്റീവനേജില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിശുദ്ധ വാരം ആചരിച്ചു
സ്റ്റീവനേജില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിശുദ്ധ വാരം ആചരിച്ചു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി  ഓര്‍ത്തഡോക്!സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാ ളും ഇടവക ദിനവും മെയ് 6, 7, ശനി, ഞായര്‍ തീയതികളില്‍
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാ ളും ഇടവക ദിനവും മെയ് 6, 7, ശനി, ഞായര്‍ തീയതികളില്‍
ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു
ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു
പ്രത്യാശയുടെ ഉയിര്‍പ്പ് തിരുനാള്‍; മാഞ്ചസ്റ്ററില്‍ പാരമ്പര്യവും ഭക്തിയും ഒത്ത് ചേര്‍ന്ന് ആഘോഷിച്ചു
പ്രത്യാശയുടെ ഉയിര്‍പ്പ് തിരുനാള്‍; മാഞ്ചസ്റ്ററില്‍ പാരമ്പര്യവും ഭക്തിയും ഒത്ത് ചേര്‍ന്ന് ആഘോഷിച്ചു
More Stories..