TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

Alex Varghese (മാഞ്ചസ്റ്റര്‍): ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും,ഫാദര്‍ മാത്യു എബ്രഹാം (ബോബി അച്ഛന്‍) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും.

നാളെ മെയ്13 (ഞായര്‍) നു രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ H G ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി യുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ രാസ വാദ്യമേളങ്ങളോട് കൂടെ നടത്തപ്പെടും, അതിനോട് അനുബന്ധിച്ചു ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗത്തില്‍ അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.

2016 ല്‍ സ്വന്തമായി ദേവാലയം കൂദാശ ചെയ്യപ്പെട്ടതോടുകൂടി ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്ന് അറിയപ്പെടുന്ന മലങ്കര സഭയുടെ മാഞ്ചസ്റ്റര്‍ സെ. ജോര്‍ജ് ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കര്‍ത്താവിനുവേണ്ടി കഷ്ടതകള്‍ സഹിച്ചു രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ വിശ്വാസികള്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ചകളോട് വന്നു അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്തൃനാമത്തില്‍ ഇടവക വികാരി റെവ ഫാദര്‍ ഹാപ്പി ജേക്കബ് സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.

ഫാദര്‍ ഹാപ്പി ജേക്കബ് O78635629O7

ജിജി കുര്യന്‍ O7739509586
(പെരുന്നാള്‍ കണ്‍വീനര്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
More Stories..