TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2017

യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാ ആഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങളായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശ പറവുകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്കുകുകയാണ് ചെയ്യ്തത്.

ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലി, ജോയിന്റ് കണ്‍വീനര്‍ സാന്റ്റോ ജേക്കബിന്റെ പിതാവ് ജേക്കബ് കീഴേത്തുകുന്നേല്‍, ഷിന്റ്റോ താണോലി തുടങ്ങിയവര്‍ ചേര്‍ന്ന് രാജാക്കാടുള്ള കരുണാ ഭവന് ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറി. ഇടുക്കി ജില്ലാ സംഗമം അംഗങള്‍ അനാദരും, അംഗ വൈകല്യം വന്നവരും, ബുദ്ധി വളര്‍ച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വെക്തികള്‍ക്ക് ഓണം നാളില്‍ ഒരു ദിനത്തെ അന്നത്തിനുള്ള തുക നല്കിയാണ് തങ്ങളുടെ സ്‌നേഹം പ്രകടമാക്കിയത്, ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും, അംഗങ്ങളുടെ നല്ല സഹകരണവും, വ്യക്തി ബന്ധങ്ങളും, കൂട്ടായ്മയും ആണ് ഈ സ്ഥാപനങ്ങള്‍ക്ക് ഈ സഹായം ചെയ്യാന്‍ ഇടയാക്കിയത്.

ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിന് സമീപം കളളിമാലി എന്ന കൊച്ചു ഗ്രാമത്തില്‍ വൈദ്യുത ബോര്‍ഡില്‍ ജീവനക്കാരിയായിരുന്ന വാന്തുപറമ്പില്‍ ട്രീസ തങ്കച്ചന്‍ 1993 ല്‍ ആണ് കരുണാ ഭവന് രൂപം കൊടുത്തത്. സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് വഴിവക്കില്‍ ഉപേക്ഷിക്കപ്പടുന്ന ചോരക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയ ശ്രൂശ്രൂഷയിലൂടെ ഇതിനോട് അകം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലും ആയി കഴിഞ്ഞു. പലരേയും വിവാഹാന്തസിലേക്ക് പ്രവേശിപ്പിക്കാനും ഇടയാക്കി.

75 ഓളം അംഗങ്ങള്‍ ഉള്ള കരുണാ ഭവനില്‍ ബുദ്ധിമാന്ദമുള്ളവരും, രോഗികളും, അനാഥരും ആയിട്ടുള്ളവരാണ് ഉള്ളത്. നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ചിക്തസാ സഹായങ്ങള്‍ ആവിശ്യമുണ്ട്. കരുണാ ഭവന്റെ അഡ്രസും, ബാങ്ക് ഡീറ്റയില്‍സും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപെടാവുന്നതാണ്.

Karuna Bhavan
Rajaakkadu.
Account No :
10561832367
IFSC code:
SBINO08689
SBI VELLATHOOVAL.
PH NO. 04868242555

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ വാറിംഗ്ടണില്‍; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ വാറിംഗ്ടണില്‍; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും
യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ സ്‌പോര്‍ട്‌സ് നാളെ സണ്ടര്‍ലന്‍ഡില്‍
യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ സ്‌പോര്‍ട്‌സ് നാളെ സണ്ടര്‍ലന്‍ഡില്‍
കേരളാ പൂരം 2018ന്റെ സംഗീത സദസ്സിന് മാറ്റേകുവാന്‍ ‘അഗം ബാന്റ്’
കേരളാ പൂരം 2018ന്റെ സംഗീത സദസ്സിന് മാറ്റേകുവാന്‍ ‘അഗം ബാന്റ്’
“കേരളാപൂരം 2018″ വേദി യുക്മയ്ക്ക് ഔദ്യോഗികമായി കൈമാറി
“കേരളാപൂരം 2018″ വേദി യുക്മയ്ക്ക് ഔദ്യോഗികമായി കൈമാറി
അയര്‍ലണ്ടില്‍ നിന്നും തുഴയെറിയാന്‍ കുട്ടനാട്ടുകാര്‍, അമേരിക്കയില്‍ നിന്നും കോര്‍പറേറ്റ് ടീം; യുക്മ വള്ളംകളി ലോകമലയാളികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുന്നു
അയര്‍ലണ്ടില്‍ നിന്നും തുഴയെറിയാന്‍ കുട്ടനാട്ടുകാര്‍, അമേരിക്കയില്‍ നിന്നും കോര്‍പറേറ്റ് ടീം; യുക്മ വള്ളംകളി ലോകമലയാളികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുന്നു
കണ്ണിനു കുളിര്‍മയും കാതിനു ഇമ്പവും പകര്‍ന്ന് പാശ്ചാത്യലോകത്തിന്റെ മനസ്സ് കീഴടക്കി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും
കണ്ണിനു കുളിര്‍മയും കാതിനു ഇമ്പവും പകര്‍ന്ന് പാശ്ചാത്യലോകത്തിന്റെ മനസ്സ് കീഴടക്കി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും
യുക്മ ദശാബ്ദി: ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും; വിടി ബല്‍റാം, റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും
യുക്മ ദശാബ്ദി: ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും; വിടി ബല്‍റാം, റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും
എം.എം.സി.എയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി.
എം.എം.സി.എയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി.
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
More Stories..