TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് 17/6/2017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും.

കായികമേളയില്‍ റീജിയന്റെ കീഴിലുള്ള 13 അസോസിയേഷനില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കും.വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തില്‍ വിജയികള്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടും, രണ്ടാം സമ്മാനമായി ലൗവ് ടു കെയര്‍ നഴ്‌സിംഗ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇത്തവണ ആദ്യമായി 50 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള മത്സരങ്ങളും കായിക മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10.30 മണിക്ക് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റീജിയന്‍ കായികമേള വന്‍പിച്ച വിജയമാക്കുവാന്‍ എല്ലാ അംഗ അസോസിയേഷനുകളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും, എല്ലാവരേയും കായിക മേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഷീജോ വര്‍ഗ്ഗീസ്: 07852931287
തങ്കച്ചന്‍ എബ്രഹാം: 07883022378
സാജു കാവുങ്ങ: O7850006328

കായിക മേള നടക്കുന്ന സ്‌കൂളിന്റെ വിലാസം:

ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE
MANCHESTER,
M22 9NW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍, എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍, എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍, ഒഡിഷനുള്ള അപേക്ഷകര്‍ കൂടുതലായാല്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തേയാക്കും
യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍, ഒഡിഷനുള്ള അപേക്ഷകര്‍ കൂടുതലായാല്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തേയാക്കും
തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25
വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25
ക്‌നാനായ ആവേശം അലതല്ലുന്ന സ്വാഗതഗാനവുമായി യുകെകെസിഎ കണ്‍വന്‍ഷന്‍
ക്‌നാനായ ആവേശം അലതല്ലുന്ന സ്വാഗതഗാനവുമായി യുകെകെസിഎ കണ്‍വന്‍ഷന്‍
പിങ്കിലും നീലയിലും വേര്‍തിരിക്കപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും, യുവത്വത്തിന് പ്രാധാന്യം നല്‍കി ‘ജ്വാല’യുടെ പുതിയ ലക്കം പുറത്തിറങ്ങി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഈ ലക്കം മുതല്‍ ‘ജ്വാല ടാലന്റ് കോണ്ടസ്റ്റ്’ ആരംഭിക്കുന്നു

തെയ്യം തിറയാടിയ മാഞ്ചസ്റ്റര്‍ നഗരം; മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് അഭിമാന മുഹൂര്‍ത്തം
തെയ്യം തിറയാടിയ മാഞ്ചസ്റ്റര്‍ നഗരം; മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് അഭിമാന മുഹൂര്‍ത്തം
യുകെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി.
യുകെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി.
More Stories..