TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2017

സഖറിയ പുത്തന്‍കളം: എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10, ഞായറാഴ്ച വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി വന്നു. എഡിന്‍ബറോ മലയാളി ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.

ഇഎംഎസ് സ്ഥാപിതമായി പത്തു വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ചു പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്ന് കൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകം അണിയിച്ചു.

പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – ജിം ജോസ്, വൈസ് പ്രസിഡന്റ് – ബിജു ജോണ്‍, സെക്രട്ടറി – ജോസ് സൈമണ്‍, ജോയിന്റ് സെക്രട്ടറി – ബിനോയ് വര്‍ഗീസ്, ട്രഷറര്‍ – റെജി സി ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ നോയല്‍ ജോസ് മാത്യു, അഡ്‌വൈസേഴ്‌സ് – ചെറിയാന്‍ ജോണ്‍, രഞ്ജു സി. ഫിലിപ്പ് എന്നിവര്‍ പുതിയ നേതൃത്വ സ്ഥാനം ഏറ്റെടുത്തു. കടന്നു വന്നു എല്ലാവര്‍ക്കും മുന്‍ വൈസ് പ്രസിഡന്റ് രഞ്ജു സി. പിള്ളൈ നന്ദി അര്‍പ്പിച്ചു. 6 മണിക്ക് ഓണാഘോഷവും പൊതുസമ്മേളനവും സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നാടകാചാര്യന്‍ വിജയകുമാറിനെ ആദരിച്ച് ക്രോയ്‌ടോന്‍ ഹിന്ദു സമാജം; ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ പൂര്‍ണമായി
നാടകാചാര്യന്‍ വിജയകുമാറിനെ ആദരിച്ച് ക്രോയ്‌ടോന്‍ ഹിന്ദു സമാജം; ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ പൂര്‍ണമായി
യുക്മ ദേശീയ കലാമേളയുടെ പരിഷ്‌ക്കരിച്ച മാനുവല്‍ പ്രസിദ്ധീകരിച്ചു; പൊതുജനാഭിപ്രായ സര്‍വേ അടിസ്ഥാനപ്പെടുത്തി നിരവധി മാറ്റങ്ങള്‍ ഇക്കുറി നടപ്പിലാക്കും
യുക്മ ദേശീയ കലാമേളയുടെ പരിഷ്‌ക്കരിച്ച മാനുവല്‍ പ്രസിദ്ധീകരിച്ചു; പൊതുജനാഭിപ്രായ സര്‍വേ അടിസ്ഥാനപ്പെടുത്തി നിരവധി മാറ്റങ്ങള്‍ ഇക്കുറി നടപ്പിലാക്കും
മലയാളി മെയ്യ്കരുത്തിന്റെ മഹാമേള ഈ വരുന്ന ശനിയാഴ്ച; ബര്‍മിംഗ്ഹാമില്‍ കായിക ചരിത്രമെഴുതാനൊരുങ്ങി യുക്മ
മലയാളി മെയ്യ്കരുത്തിന്റെ മഹാമേള ഈ വരുന്ന ശനിയാഴ്ച; ബര്‍മിംഗ്ഹാമില്‍ കായിക ചരിത്രമെഴുതാനൊരുങ്ങി യുക്മ
സമീക്ഷ യുകെയുടെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു
സമീക്ഷ യുകെയുടെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു
ബ്രിട്ടീഷ് ദേശിയ പതാക പാറിപറന്നും, മുത്തുകുടയും, ചെണ്ടമേളവും, നാടന്‍മേള പകര്‍പ്പുകളുമായി യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ തൃശൂര്‍ പൂരമായി മാറി
ബ്രിട്ടീഷ് ദേശിയ പതാക പാറിപറന്നും, മുത്തുകുടയും, ചെണ്ടമേളവും, നാടന്‍മേള പകര്‍പ്പുകളുമായി യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ തൃശൂര്‍ പൂരമായി മാറി
പത്താമത് മുട്ടുചിറ സംഗമം ഇന്ന് മാഞ്ചസ്റ്ററില്‍; നടയ്ക്കലച്ചനും വിശിഷ്ടാതിഥികളും എത്തിച്ചേര്‍ന്നു; ദശാബ്ദി ആഘോഷം കെങ്കേമമാക്കാന്‍ മുട്ടുചിറക്കാര്‍
പത്താമത് മുട്ടുചിറ സംഗമം ഇന്ന് മാഞ്ചസ്റ്ററില്‍; നടയ്ക്കലച്ചനും വിശിഷ്ടാതിഥികളും എത്തിച്ചേര്‍ന്നു; ദശാബ്ദി ആഘോഷം കെങ്കേമമാക്കാന്‍ മുട്ടുചിറക്കാര്‍
യുക്മ ദേശീയ കലാമേള ഒക്ടോബര്‍ ഇരുപത്തിയേഴിന്. യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ ആതിഥേയത്വം വഹിക്കും. റീജിയണല്‍ കലാമേളകളുടെ തീയതി പ്രഖ്യാപിച്ചു
യുക്മ ദേശീയ കലാമേള ഒക്ടോബര്‍ ഇരുപത്തിയേഴിന്. യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ ആതിഥേയത്വം വഹിക്കും. റീജിയണല്‍ കലാമേളകളുടെ തീയതി പ്രഖ്യാപിച്ചു
യുക്മ നോര്‍ത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലന്‍ഡ് കായിക മേള അവിസ്മരണീയമായി
യുക്മ നോര്‍ത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലന്‍ഡ് കായിക മേള അവിസ്മരണീയമായി
കേരളത്തിന്റെ ആദരണീയനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ചേതന UK സ്വീകരണം നല്‍കി
കേരളത്തിന്റെ ആദരണീയനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ചേതന UK സ്വീകരണം നല്‍കി
More Stories..