1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2018

Aneesh George: പാട്ടിന്റെ പാലാഴിയില്‍ മുങ്ങി കുളിച്ച ഒരു സായാഹ്നമായിരുന്നു, ഇക്കഴിഞ്ഞ ജൂണ്‍ 2 ന് ബോണ്‍മൗത്തില്‍ വച്ച് നടന്ന മഴവില്‍ സംഗീതം. മഴവില്ല് സംഗീത വിരുന്നിന്റെ സാരഥികളും ദമ്പതികളുമായ അനീഷ് ജോര്‍ജിന്റെയും ടെസ്സ ജോര്‍ജും, പിന്നെ മുഖ്യാതിഥിയായെത്തിയ ശ്രീ വില്‍സ്വരാജും, ഗര്‍ഷോം ടി വി ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍, കൂടാതെ സംഘാടകരായ ശ്രീ ഡാന്റോ പോള്‍, ശ്രീ കെ എസ് ജോണ്‍സന്‍ , ശ്രീ സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചത് ഒരു സംഗീത മാമാങ്കത്തിനായിരുന്നു.

ജോണ്‍സന്‍ മാഷിന്റെയും, മണ്മറഞ്ഞ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷി ന്റെയും ഒന്നിനൊന്നു പകരം വെക്കാനാവാത്ത തിരഞ്ഞെടുത്ത ഗാനശകല ങ്ങള്‍ കോര്‍ത്തിണക്കി ശ്രീ വില്‍സ് സ്വരാജ് പാടിയ പാട്ടുകള്‍ കാണികളെ ആസ്വാദനത്തിന്റെ നെറുകയില്‍ എത്തിച്ചു, കൂടാതെ ഭാവിയുടെ വാഗ്ദാനമായ ദീപക് ദാസ് എന്ന പിന്നണി ഗായകന്റെ മെലഡി സോങ്‌സും , ഫാസ്‌റ് നമ്പരുകളും നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് സദസ്സ് എതിരേറ്റത്. മലയാളം ,തമിഴ് , ഹിന്ദി ഗാനങ്ങളുമായി യുകെയിലെവിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മറ്റു കലാകാരന്മാര്‍ ഈ സംഗീത നിശയുടെ മറ്റു കൂട്ടി. ശ്രീ. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്ര ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു . മറ്റു കലാകാരന്‍മാര്‍ ശ്രീ . ജോമോന്‍ മാമ്മൂട്ടില്‍ , ഡെന്ന ജോമോന്‍ (7Beats മ്യൂസിക് ബാന്‍ഡ് & 7Beats സംഗീതോത്സവം) , നോബിള്‍ മാത്യു , രാജേഷ് ടോംസ് , ലീന നോബിള്‍ ( ഗ്രേസ് മെലോഡിസ് & Heavenly Beats , ടീം സംഗീത മല്‍ഹാര്‍ ) സിബി ജോസഫ് (Gloucster ) സ്മിത തോട്ടം ( Birmingham ) സത്യനാരായണന്‍ ( Northampton ) ദിലീപ് രവി ( Northampton ) ജോണ്‍സന്‍ ജോണ്‍ ( സിയോണ്‍ ഹോര്‍ഷം) സജി ജോണ്‍ , ജോണ്‍ സജി ( ഹേവാര്‍ഡ്‌സ് ഹീത്ത് ) സ്മൃതി സതീഷ് ( Reading ) ,ഐറിസ് തോമസ് ( ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ ) ,ഫിയോന ബിജു ( Cambridge ) , രാജേഷ് പൂപ്പാറ ( Devizes ) , ആഷ്‌ന അന്‍പ് ( സേവനം യുകെ ) , ഉല്ലാസ് ശങ്കരന്‍ , ഷിജോ ജെയിംസ് , ശ്രീകാന്ത് , ദിയ ഡിജോ( പൂള്‍) , ടെസ്സ സ്റ്റാന്‍ലി ( Cambridge ) Agnes Maria (താരകുട്ടി) , മാഗി സജു (ബേസിംഗ്‌സ്‌റ്റോക്ക്), വിനു ജോസഫ് , ആനന്ദ് ജോണ്‍ , ജിജോ മത്തായി , അമിത ജനാര്‍ദ്ദനന്‍ (യുക്മ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ) ഈ ഗായകരുടെ അതി മനോഹരമായ ഗാനാലാപനത്തിനു ഈ സംഗീത വേദി സാക്ഷിയായി ..ഇവരോടൊപ്പം മഴവില്‍ സംഗീതം അനീഷ് ജോര്‍ജും , ടെസ്‌മോള്‍ ജോര്‍ജ് , കുഞ്ഞു ഗായകന്‍ ജയ്ക്ക് ജോര്‍ജ് എന്നിവര്‍ ആലപിച്ച ബോളിവുഡ് ഹിറ്റ്‌സ് നൂതന സാങ്കേതിക വിദ്യകളുടെ കാണികളുടെ മുന്‍പില്‍ അവതരിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് ഒരു പുതു പുത്തന്‍അനുഭവമായി . ബിനു ജേക്കബ് (ബീറ്‌സ് യുകെ ), സോജന്‍ എരുമേലി എന്നിവര്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചപ്പോള്‍ ശ്രീ ബിജു മൂന്നാനപ്പള്ളി ( BTM ഫോട്ടോഗ്രാഫി ) രാജേഷ് നടേപ്പള്ളി (ബെറ്റെര്‍ഫ്രെയിംസ്) ജിനു സി വര്ഗീസ് (ഫോട്ടോ ജിന്‍സ്) , ബോബി ജോര്‍ജ് ( ടൈംലൈന്‍ ഫോട്ടോസ് ) എന്നിവര്‍ ഈ സംഗീത സായ്ഹ്നത്തിന്റെ ഓരോ ചലനവും ഒപ്പിയെടുത്തു , ജിസ്‌മോന്‍ പോളിന്റെ റോസ് ഡിജിറ്റല്‍ വിഷന്‍ ആണ് വീഡിയോ വിഭാഗം കൈകാര്യം ചെയ്തത് ഒപ്പം പ്രശസ്ത ക്യാമറാമാന്‍ കെവിന്‍ തോംസണും സാന്നിധ്യവും ഉണ്ടായിരുന്നു .

ശുദ്ധസംഗീതം ആസ്വദിക്കുന്നതിനൊപ്പോം ആധികാരികമായിയുള്ള ഒരു സംഗീത സംവാദത്തിനുകൂടിയുള്ള വേദിയായി മാറി മഴവില്‍ സംഗീതം. സംഗീതം മാത്രം ചര്‍ച്ചയായി മാറിയ ഒരു സായാഹ്നനം. ആസ്വാദകര്‍ക്ക് ഒരു കുറവും വരുത്താതെയുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദിക്കാതെ വയ്യ . മറ്റു കമ്മറ്റി അംഗങ്ങളായ ഷിനു സിറിയക് , വിന്‍സ് ആന്റണി , ജോര്‍ജ് ചാണ്ടി , ജോസ് ആന്റോ , ഉല്ലാസ് ശങ്കരന്‍ , സൗമ്യ ഉല്ലാസ് ഇവര്‍ സാദാ സമയവും ആസ്വാദകര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു .

യു കെ യില്‍ എബ്ബാടുമുള്ള സംഗീത പ്രേമികളെയും /ആസ്വാദകരെയും ഒരു കുട കീഴില്‍ അണിനിരത്തുന്ന വേറൊരു സംഗീത നിശ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ തവണയും തനതായ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്ന ഈ സംഗീത വിരുന്നിനെ പ്രോത്സാഹിപ്പിക്കുവാനും ഭാഗമാകുവാനും, കാതങ്ങള്‍ താണ്ടിയെത്തിയവര്‍ നിരവധിയാണ് . രാത്രി പതിനൊന്നു മണി വരെ നിറഞ്ഞു നിന്ന സദസ്സും, യാത്രയുടെ ആലസ്യത്തിലും 2019 ലെ മഴവില്ല് എന്നാണ് എന്നു ചോദിച്ചുമടങ്ങിയവരാണ് ഈ പരിപാടിയുടെ വിജയം വിളിച്ചോതുന്നത് എന് സംഘാടകര്‍ അഭിമാനത്തോടുകൂടി പറയുന്നു.

അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിക്കുന്നതിനായി , മിന്നാ ജോസും സംഘവുംപകര്‍ന്നാടിയ ഭാവപ്പകര്‍ച്ച കാണികളെ ഗതകാലസ്മരണയിലേക്കു കൈപിടിച്ചു കൂട്ടി കൊണ്ടുപോയി..കൂടാതെ മറ്റു നൃത്തങ്ങളും നല്ല നിലവാരം പുലര്‍ത്തി. മഴവില്ലിന്റെ ഏഴു നിറങ്ങളും സപ്തസ്വരങ്ങളും കൂടി കലര്‍ന്ന രാവിന്, മാറ്റുകൂട്ടാന്‍ ഒരുക്കിയിരുന്ന എല്‍ ഇ ഡി സ്റ്റേജ് സംവിധാനത്തില്‍ ഓരോ ഗാനങ്ങള്‍ക്കും അനുസൃതമായി ഗാനരംഗങ്ങളുംമിന്നിമറഞ്ഞു.. ശ്രീ വെല്‍സ് ചാക്കോയുടെ നേതൃത്വത്തില്‍ ഉള്ള കളര്‍ മീഡിയ ആണ് എല്‍ ഇ ഡി ഡിജിറ്റല്‍ സ്‌ക്രീന്‍ തയാറാക്കിയത് നൂതന സാങ്കേതിക വിദ്യയോടുകൂടിയ സംഗീത ഉപകരണങ്ങളും തത്സമയ മ്യൂസികും ലൈവ് ആയി ടെലികാസ്‌റ് ചെയ്ത ഗര്‍ഷോം ടി വി ലോകമെമ്പാടുമുള്ള മലയാളികളിലേക്കു മഴവില്ലിന്റെ നിറം തെല്ലു മങ്ങാതെ പകര്‍ന്നു നനല്‍കി

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.