TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds

Posted By: Nri Malayalee July 6, 2018

മാത്യു ഡൊമിനിക്: ഇംഗ്ലണ്ടിനും, ലോകത്തിനു തന്നെയും നൂറ്റാണ്ടുകളിലൂടെ വിജ്ഞാനം വിളമ്പിയ അറിവിന്റെ മുത്തശി വിനയാന്വതയായി കുടികൊള്ളുന്ന ഓക്‌സ്‌ഫോര്‍ഷര്‍. അവിടെ ഫാര്‍മൂറില്‍ കണ്ണുനീര്‍തുള്ളിയോളം തന്നെ നൈര്‍മല്യം സൂക്ഷിക്കുന്ന ശുദ്ധ ജല തടാകം. പച്ചപ്പട്ടുവിരിച്ച പുല്‍മേടും, കുന്നിന്‍ ചെരിവുകളും, ഇലച്ചാര്‍ത്തുകളാല്‍ സമ്പന്നമായ മേപ്പിള്‍ മരങ്ങളും വിലോട്രീകളും, ഏതൊരു സാധാരണകാരനെ പോലും വേഡ്‌സ് വര്‍ത്താക്കാന്‍ പോരുന്ന അപാര പ്രുകൃതി ഭംഗി.

കടുത്ത ശീത കാലത്തെ കീഴടക്കി, തന്റെ തങ്കക്കതിരാല്‍ ചൂടും സ്വര്‍ണ്ണ വര്‍ണ്ണവും വിതറി നില്‍ക്കുന്ന ആദിത്യന്‍ പതിവില്ലാതെ ഒരു ജനക്കൂട്ടത്തിന്റെ ആരവം അത്ഭുതം കൂറി മരച്ചില്ലികളില്‍ നിന്നും തലചെരിച്ചു കണ്‍കോണുകള്‍ കൊണ്ട് എത്തിനോക്കുന്ന പക്ഷിക്കൂട്ടങ്ങള്‍.

അവ്യാചമായ അനുഭൂതി പകരുന്ന ഈ അന്തരീക്ഷത്തിലാണ് യുക്മ നടത്തിയ രണ്ടാമത് നടത്തിയ വള്ളംകളി പൂരം ജൂണ്‍ 30 ന് ഫാര്‍മൂറില്‍ അരങ്ങേറിയത്. വാശിയും വീറും ഉള്ളില്‍ നിറച്ച് വിവിധ വര്‍ണങ്ങളുള്ള ജേഴ്‌സികള്‍ ധരിച്ച് തടാകക്കരയില്‍ 32 വള്ളങ്ങളുടെ തുഴച്ചില്‍ മല്ലന്മാര്‍ അണിനിരന്നപ്പോള്‍ മാനത്ത് കണ്ടിട്ടുള്ള മഴവില്ല് ഭൂമിയില്‍ ഉദിച്ചപോലെ തോന്നി.

ശേഷം, ഉത്സാഹം ആപാദചൂഡം എടുത്തണിഞ്ഞ ഒരു ജനസഞ്ചയം, കലാ പ്രകടനങ്ങള്‍ അരങ്ങുവാണ സ്റ്റേജുകളും കൈക്കരുത്ത് വേഗതയാക്കിയ അതിവേഗ തോണികളിലെ തുഴച്ചില്‍ക്കാരും ജനത്തിന്റെ ദൃശ്യ ശ്രവ്യ അനുഭൂതികളെ വിരുന്നൂട്ടികൊണ്ടിരുന്നു.

കേരളത്തിന് മാത്രം സ്വന്തമായ തെയ്യം, കഥകളി, പുലികളി, വേഷങ്ങളും ചെണ്ടമേളങ്ങളും, മുല്ലപ്പൂചൂടി മുത്തുകുടയേന്തി, സ്വര്‍ണകരയുള്ള പുടവകള്‍ അണിഞ്ഞു നീങ്ങിയ തരുണീമണികളും ജനമനസുകളും ആയിരം കാതം അകലെ കേരളമണ്ണിലേയ്ക്ക് കൂട്ടികൊണ്ട് പോയി.

അനര്‍ഗ്ഗസുന്ദരമായ വാഗ്‌ധോരണിയാല്‍ വള്ളംകളിയുടെ തത്സമയ വിവരങ്ങള്‍ നല്കികൊണ്ടിരുന്ന സംഘം, പുരുഷാരത്തെ, ഉന്മാദത്തോണിയിലേറ്റി തുഴഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.

ഇളംകാറ്റില്‍ ഇളകിക്കളിക്കുന്ന കുഞ്ഞോളങ്ങള്‍ അതിന്റെ മീതെ തെന്നികുത്തിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ പന്തയക്കുതിരകളെപ്പോലെ പായുന്ന മത്സരങ്ങള്‍ തടാകക്കരയില്‍ ആയിരങ്ങളുടെ വിടര്‍ന്ന മിഴികള്‍ കുതിക്കുന്ന വള്ളങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ പാടുപെടുകയായിരുന്നു.

ജലാശയത്തിന്റെ കരയില്‍ തിങ്ങി നിറഞ്ഞ എണ്ണായിരത്തോളം മലയാളികള്‍, കേരളത്തനിമയാര്‍ന്ന ഭക്ഷണശാലകള്‍, കേരളം കലാരൂപങ്ങള്‍, കേരളത്തിന്റെ കല പരിപാടികള്‍, ഘോഷയാത്രകള്‍, കേരളനേതാക്കന്മാരുടെ സാമീപ്യങ്ങള്‍, സര്‍വോപരി കേരളത്തിന്റെ വാശിയേറിയ വള്ളം കളി. മലയാള കുളിരണിയിക്കുന്ന ഉച്ചഭാഷണികള്‍, തെളിഞ്ഞ ആകാശവും സുന്ദരമായ കാലാവസ്ഥയും.തങ്കസൂര്യനില്‍ ഇതള്‍ വീശി അമൃതകുംഭങ്ങളേന്തിയ കേരനിരകളുടെ അഭാവം ഒന്ന് മാത്രമാണ് ഇത് കേരളമല്ല എന്ന് മനസിനെ ബോധിപ്പിക്കാനുള്ള ഏക ഉപാധിയായി വന്നത്.

സാഹിത്യത്തിന്റെ നീലത്തടാകത്തില്‍ തങ്ങളുടെ പ്രതിഭയുടെ കളിയോടങ്ങള്‍ തുഴഞ്ഞു കളിക്കുന്ന പുതുവാഗ്ദാനങ്ങളെയും ഈ മാമാങ്കത്തിന്റെ വേദിയില്‍ ആദരിച്ചു. യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിജയികളായിട്ടുള്ളവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. നാളെയുടെ സര്‍ഗ്ഗചേതനയാകുന്ന ഇവരുടെ രചനകള്‍ സാഹിത്യ പുളിനത്തില്‍ ഉയര്‍ത്താന്‍ പോകുന്ന ചിറ്റോളങ്ങള്‍ കൈരളിയുടെ മനോഹര തീരങ്ങളെ പുല്‍കി ഉണര്‍ത്തട്ടെ.

ഗര്‍ഷോം ടിവിയുടെ തത്സമയ സംപ്രേക്ഷണം ഈ പരിപാടികള്‍ ലോകത്തിന്റെ എല്ലാകോണിലും ഉള്ള മലയാളികളിലും എത്തിച്ചു കൊണ്ടിരുന്നു.

ലോക മലയാളി ശ്രീ ശശി തരൂര്‍ എം പി , കേരള നിയമ സഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, എം ല്‍ എ മാരായ ശ്രീ വി ടി ബല്‍റാം, ശ്രീ റോഷി അഗസ്റ്റിന്‍ എന്നീ മഹല്‍ വ്യെക്തികളുടെ സജീവ സാന്നിധ്യത്താലും ഈ പൂര പറമ്പ് ധന്യമായി. ഈ എളിയ ലേഖകന്‍ അവതരിപ്പിച്ച കുട്ടനാടന്‍ അമ്മച്ചി എന്ന സ്‌കിറ്റും ഏവര്‍ക്കും ഇഷ്ടമായെന്നു കരുതുന്നു.

യുക്മയുടെ ഭാരവാഹികളുടെയും, അംഗ അസ്സോസിയേഷനുകളുടെയും അക്ഷീണ പ്രയത്‌നത്താല്‍ യാഥാര്‍ഥ്യമായ ഈ കേരളാ പൂരം എല്ലാ അര്‍ത്ഥത്തിലും കാണേണ്ട പൂരം തന്നെ ആയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
എം.കെ.സി.എ യുടെ പൊന്നോണം 2018 സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍
എം.കെ.സി.എ യുടെ പൊന്നോണം 2018 സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍
ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17, 18, 19 തിയതികളില്‍
ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17, 18, 19 തിയതികളില്‍
ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി സന്ദര്‍ലാന്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ സമൂഹം
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി സന്ദര്‍ലാന്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ സമൂഹം
എം.എം.സി.എയുടെ ഏകദിന വിനോദയാത്ര; പ്രകൃതി ഭംഗി ആസ്വദിച്ചും പട്ടം പറത്തിയും ഇളം വെയിലേറ്റും നീന്തിത്തുടിച്ചും അവിസ്മരണീയമായി
എം.എം.സി.എയുടെ ഏകദിന വിനോദയാത്ര; പ്രകൃതി ഭംഗി ആസ്വദിച്ചും പട്ടം പറത്തിയും ഇളം വെയിലേറ്റും നീന്തിത്തുടിച്ചും അവിസ്മരണീയമായി
രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കൊട്ടാരക്കരയിലെ സജി കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കൊട്ടാരക്കരയിലെ സജി കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
പൂര ലഹരിയില്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ ജില്ലാ സംഗമം ഗംഭീരമായി
പൂര ലഹരിയില്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ ജില്ലാ സംഗമം ഗംഭീരമായി
മാവേലിക്കര സ്വദേശി വിജയന്‍ പിള്ള കോള്‍ചസ്റ്ററില്‍ മരണമടഞ്ഞു, കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളോടെ കോള്‍ചെസ്റ്റര്‍ മലയാളികള്‍
മാവേലിക്കര സ്വദേശി വിജയന്‍ പിള്ള കോള്‍ചസ്റ്ററില്‍ മരണമടഞ്ഞു, കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളോടെ കോള്‍ചെസ്റ്റര്‍ മലയാളികള്‍
More Stories..