TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2017

ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസ് യു.കെ.യും ചേര്‍ന്നൊരുക്കുന്ന ഓര്‍മ്മയില്‍ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുന്നു.മലയാള സിനിമാ ഗാനചരിത്രത്തില്‍ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താല്‍ സമ്പുഷ്ടമായ കാലഘട്ടമാണ് എഴുപതുകള്‍. വയലാര്‍, ദേവരാജന്‍, പി.ഭാസ്‌കരന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി ഇതിഹാസതുല്യരായ സംഗീത പ്രതിഭകള്‍ അരങ്ങു വാണിരുന്ന മേഖലയിലേയ്ക്ക് തുടക്കക്കാരായ കടന്നു വന്നവരാണ് ഗായകന്‍ യേശുദാസും അന്നത്തെ യുവകവികളില്‍ ശ്രദ്ധേയനായ ശ്രീകുമാരന്‍ തമ്പിയും.

1966ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലുടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശ്രീകുമാരന്‍ തമ്പി ഒരുപക്ഷേ, ഛായാഗ്രഹണവും ഗാനാലാപനവും ഒഴികെയുള്ള എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര സംഗീത തറവാട്ടിലെ കാരണവരായ ദക്ഷിണാമൂര്‍ത്തി സ്വാമികളും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നുള്ള കുട്ടുകെട്ടില്‍ പിറന്ന അനവദ്യ സുന്ദരങ്ങളായ ഗാനങ്ങള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലുടെ അനശ്വരങ്ങളായി മാറി. അവയില്‍ എടുത്തു പറയാവുന്നതാണ് ‘ഉത്തരാസ്വയം വരവും’ , ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പവും’

എഴുപതില്‍ പുറത്തിറങ്ങിയ ‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കി യേശുദാസ് ആലപിച്ച ‘മനോഹരി നിന്‍ മനോരഥത്തില്‍’ ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. ഈ ഗാനം ആലപിക്കുന്നത് മനോജ് ജോസ്. ന്യൂപോര്‍ട്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മനോജ് യു.കെ.യില്‍ നിരവധി സ്റ്റേജുകളില്‍ പാടിയിട്ടുണ്ട്. ന്യൂപോര്‍ട്ടില്‍ ചിത്രയോടൊപ്പം സ്റ്റേജില്‍ പാടുവാനും അവസരമുണ്ടായി. ശ്രോതാക്കള്‍ നല്‍കുന്ന നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ക്ക് ഹാര്‍ദ്ദവമായി നന്ദി.

വിശ്വലാല്‍: (ക്രിയേറ്റിവ് ഡയറക്ടര്‍)

ജൈസണ്‍ ലോറന്‍സ്: (ആര്‍ട്ട്, ക്യാമറ, എഡിറ്റിംഗ്)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ അഞ്ചാം എപ്പിസോഡിലേക്ക്
പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ അഞ്ചാം എപ്പിസോഡിലേക്ക്
എം.എം.സി.എയുടെ ശിശുദിനാഘോഷം നാളെ
എം.എം.സി.എയുടെ ശിശുദിനാഘോഷം നാളെ
ചരിത്രത്തില്‍ വരാത്ത ഒരു എഴുത്തുകാരനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരണത്തിലേക്ക്
ചരിത്രത്തില്‍ വരാത്ത ഒരു എഴുത്തുകാരനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരണത്തിലേക്ക്
അനുഗ്രഹീത ഗായകന്‍ വില്‍സണ്‍ പിറവം നോട്ടിംഗ്ഹാമില്‍ നിന്നുമുള്ള സിജുവുമായിട്ടു വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
അനുഗ്രഹീത ഗായകന്‍ വില്‍സണ്‍ പിറവം നോട്ടിംഗ്ഹാമില്‍ നിന്നുമുള്ള സിജുവുമായിട്ടു വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
കെറ്ററിങ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം; സഖറിയ പുത്തന്‍കുളം പ്രസിഡന്റ് ഷാജി നോറ്റിയാനികുന്നേല്‍ സെക്രട്ടറി
കെറ്ററിങ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം; സഖറിയ പുത്തന്‍കുളം പ്രസിഡന്റ് ഷാജി നോറ്റിയാനികുന്നേല്‍ സെക്രട്ടറി
4എം ഇവന്റ്‌സ്; യുകെയില്‍ മലയാളികളുടേത് മാത്രമായി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി; ആദ്യ കുര്‍ബാന മുതല്‍ വിവാഹം വരെ പ്രഫഷണല്‍ രീതിയില്‍ ഏറ്റെടുത്ത് നടത്തുന്ന പ്രസ്ഥാനം; പരിപാടികളുടെ ആസൂത്രണം മുതല്‍ ഡ്രോണ്‍ വീഡിയോഗ്രാഫി വരെയുള്ള സ്മാര്‍ട്ട് സേവനങ്ങള്‍

യുക്മ ‘യു ഗ്രാന്റ്’ ചരിത്ര വിജയം: ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാറുമായി സിബി ഷെഫീല്‍ഡിലേക്ക്
യുക്മ ‘യു ഗ്രാന്റ്’ ചരിത്ര വിജയം: ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാറുമായി സിബി ഷെഫീല്‍ഡിലേക്ക്
ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ സഹകരണം
ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ സഹകരണം
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്; ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി; സാബു ചാക്കോ ട്രഷറര്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്; ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി; സാബു ചാക്കോ ട്രഷറര്‍
More Stories..