1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2010

ഹരിഷ് കവന്‍ട്രി

വ്യത്യസ്തമാര്‍ന്ന ആഘോഷ പരിപാടികള്‍ മാത്രം കാഴ്ച വച്ചിട്ടുള്ള കവന്‍ട്രി കേരളാ കമ്മ്യുണിറ്റി,  ഇത്തവണയും വളരെയേറെ പുതുമയാര്‍ന്ന കലാ പരിപാടികളുമായി ക്രിസ്മസ് ആഘോഷിക്കുന്നു.  ആഘോഷ പരിപാടികളും കലാപരിപാടികളും സംഘടിപ്പിക്കുന്നതിനായി  ജോര്‍ജുകുട്ടി എണ്ണംപ്ലാശേരില്‍ സംഘാടകനായി രംഗത്തെത്തുന്നു. കവന്‍ട്രിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന  ഗായിക കൂടിയായ സോജി ബിജോ മറ്റൊരു സംഘാടകയാണ്.

ഇരുവരുടെയും നേതൃത്വത്തില്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്കുള്ള കലാപരിപാടികളുടെ പരിശീലനം അണിയറയില്‍ പുരോഗമിക്കുന്നു. എക്കാലവും സി.കെ.സി യുടെ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ‘വാല്‍സ്ഗ്രേവ്‌ സോഷ്യല്‍ ക്ലബ്‌’ തന്നെയാണ് ഇത്തവണയും ഭാരവാഹികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

അഡ്രസ്സ് : Walsgrave Social Club,146 Woodway Lane,Coventry CV2 2EJ.

ഈ വരുന്ന 29 ബുധനാഴ്ച വൈകുന്നേരം കൃത്യം മൂന്നരക്ക് തന്നെ ആരംഭിക്കുന്ന പരിപാടികള്‍ കവന്‍ട്രി വാല്‍സ്ഗ്രേവ്‌ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ്  ആയ ഡോ:വിനോദ്  മേനോന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. അതേത്തുടര്‍ന്ന്  ആരഭിക്കുന്ന കലാപരിപാടികളില്‍ നേറ്റിവിറ്റി, കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാന്‍സുകള്‍, സോളോ ഡാന്‍സുകള്‍, നാടകം, കരോള്‍ ഗാന മത്സരം മുതലായവ ഉണ്ടായിരിക്കും. കവന്‍ട്രിയില്‍  കഴിഞ്ഞ ദിവസങ്ങളില്‍ സി കെ സി യുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ നടന്നിരുന്നു. നല്ലവരായ എല്ലാ കവന്ട്രി മലയാളികളും കൃത്യ സമയത്ത് തന്നെ പരിപാടികള്‍ക്ക് എത്തി ചേരണമെന്നും ആഘോഷ പരിപാടികളില്‍ ആദ്യാവസാനം പങ്കാളികളാവണമെന്നും  അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടെണ്ടാതാനെന്നു ശ്രീ ജിനു കുര്യാക്കോസ് അറിയിച്ചു.

Mr Georgekutty PH 02476729442 mobile 07886865779 and Mrs Soji Bijo pH 02476604193.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.