TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2019

കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ? ഇരിട്ടി മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ആണ് മനസിലാക്കിയത് തൊണ്ടക്കു കാന്‍സര്‍ ആണെന്ന്. അപ്രീതീഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.

കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിനുതന്നെ ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്.

നല്ല ചിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍ പറയുന്നത്. നിത്യവൃത്തിക്ക് കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് കുമാരിയുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്തുവാന്‍ ഒരു മാര്‍ഗവുമില്ല. ചിലപ്പോള്‍ നമ്മള്‍ മനസുവയ്ക്കുകയാണെങ്കില്‍ ഈ കുടുംബത്തെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. ഈ നല്ല ഉദ്യമത്തില്‍ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന സഹായം ഫെബ്രുവരി പത്തിനുമുന്പായി താഴെക്കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
More Stories..