TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

Alex Varghese (മാഞ്ചസ്റ്റര്‍): പിറന്ന നാടായ കേരളത്തില്‍ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ‘മാനവ സേവ, മാധവ സേവ’ എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് വന്ന നോര്‍ത്തേണ്‍ തമിള്‍ അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ തമിള്‍ മന്ത്ര എന്നീ സംഘടനകള്‍ സമാഹരിച്ചു നല്‍കിയ 750 പൗണ്ടും ചേര്‍ത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുകയായിരുന്നു. 

പ്രളയ കെടുതിയില്‍ അകപ്പെട്ട്, കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാതെ വിവശാവസ്ഥയിലായ, കാതങ്ങള്‍ ദൂരെയായ 8 കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനും, പ്രളയത്തില്‍ തകര്‍ന്ന് പഠന സാഹചര്യങ്ങളും, ഫര്‍ണീച്ചറുകളും നശിച്ചുപോയ ഒരു അംഗന്‍വാടിക്കുമായാണ് സഹായം നല്കിയത്. ഓരോരുത്തര്‍ക്കും ഉദ്ദേശം അരലക്ഷം രൂപ വീതം വരുന്ന സഹായം ചെയ്തുകൊടുക്കാന്‍ കമ്മ്യൂണിറ്റിക്ക് സാധിച്ചു . സഹായം അഭ്യര്‍ത്ഥിച്ചവരുടെ തകര്‍ന്ന വീടുകളുടെ ശോച്യാവസ്ഥയും, അംഗന്‍വാടിയുടെ സ്ഥിതിയും കമ്മ്യൂണിറ്റി ഭാരവാഹികള്‍ ബോദ്ധ്യപ്പെടുകയും, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അര്‍ഹരായവരെ സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി മാഞ്ചസ്റ്റര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദു മലയാളി കമ്മ്യൂണിറ്റി, ഹിന്ദു ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനോടൊപ്പം, വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ സഹായം സഹജീവികള്‍ക്ക് ചെയ്തുകൊടുക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. എല്ലാ രണ്ടാഴ്ച കൂടുന്ന ശനിയാഴ്ചകളില്‍ ഭജനയും, കുട്ടികള്‍ക്കായി പൂര്‍ണ്ണവിദ്യാമലയാളം പഠനക്ലാസ്സും നടത്തുന്ന മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റി അശരണര്‍ക്ക് കൈത്താങ്ങായി എന്നും ഉണ്ടാകും.

തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം ഒഴിവാക്കിക്കൊണ്ട്, സഹജീവി സ്‌നേഹം പ്രകടമാക്കാനുള്ള ഒരു അവസരമായി കണ്ട് സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ഭാരവാഹികള്‍ അറിയിച്ചു. മാഞ്ചസ്റ്ററിലെ ഹിന്ദു സമൂഹത്തിന് ഐക്യത്തിന്റെ സ്വരം പകര്‍ന്നു നല്‍കുന്ന ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിനും, ബന്ധപ്പെടുന്നതിനും
സിന്ധു ഉണ്ണി (പ്രസിഡണ്ട്) 07979123615
ഹരി കുമാര്‍. കെ.വി (സെക്രട്ടറി) 07403344590

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
ആഷ്‌ഫോര്‍ഡുകാര്‍ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘ ഉദയം’ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു
ആഷ്‌ഫോര്‍ഡുകാര്‍ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘ ഉദയം’ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്; യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക

യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
More Stories..