TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറ്റം; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; ഫാ.വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയുള്ള ഗാനമേള ജൂണ്‍ 30 ന് ഫോറം സെന്ററില്‍. യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും.തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഒരുക്കുന്നുണ്ടെന്ന് ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷം തിരുനാളിന് ജൂണ്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറുക. കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, വി.കുര്‍ബാനയും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളിലെ പോലെ ഉല്പന്ന ലേലവും ഉണ്ടായിരിക്കും. കൊടിയേറുന്ന ദിവസം മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അല്‍ഫോസാമ്മയുടെ നൊവേനയും തിരുനാള്‍ ദിവസം വരെ ഉണ്ടായിരിക്കും. ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം പ്രശസ്ത ഗായകനായ ഫാ. വില്‍സന്‍ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോര്‍ജ്, ജോബ് സജോവ് (കീബോര്‍ഡ്) അഷീറ്റാ സേവ്യര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം പൊന്‍ വെള്ളികളുടെയും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്‌ലക്‌സുകള്‍, വിവിധ നിറത്തിലുള്ള കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ചില അസൗകര്യം മൂലം ഈ വര്‍ഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് പാച്ചോര്‍ വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരി ക്കുന്നതാണ്. യു കെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു. യു കെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് നാടിന്റെ വിവിധ ഭാഗത്ത് നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍, വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. തിരുനാള്‍ .തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ബിജു ആന്റണി O7809295451,
സുനില്‍ കോച്ചേരി O7414842481,
ടിങ്കിള്‍ ഈപ്പന്‍ 07988428996
ജയ്‌സന്‍ ജോബ് O7866015768

ദേവാലയത്തിന്റെ വിലാസം:

ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.

ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:

FORUM CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍
ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2018′ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2018′ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ”അമാവാസി പിതൃ തര്‍പ്പണം’ ആഗസ്റ്റ് 11 ന് നോട്ടിംങ്ങ്ഹാമില്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ”അമാവാസി പിതൃ തര്‍പ്പണം’ ആഗസ്റ്റ് 11 ന് നോട്ടിംങ്ങ്ഹാമില്‍
മൂന്നാം ശിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ന് ചാള്‍സ് വൈറ്റ് ഹെഡ് സെഹിയോന്‍ ടീമിനോടൊപ്പം പാമേഴ്‌സ് ഗ്രീനില്‍
മൂന്നാം ശിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ന് ചാള്‍സ് വൈറ്റ് ഹെഡ് സെഹിയോന്‍ ടീമിനോടൊപ്പം പാമേഴ്‌സ് ഗ്രീനില്‍
ആവണി അവിട്ടം ആഘോഷമാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കല്‍ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും
ആവണി അവിട്ടം ആഘോഷമാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കല്‍ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും
“ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന്”; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്
“ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന്”; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്
വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മദര്‍ തെരെസ്സാ, എവുപ്രാസ്യാമ്മ, ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു
വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മദര്‍ തെരെസ്സാ, എവുപ്രാസ്യാമ്മ, ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു
More Stories..