1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

ഗ്ലോസ്‌റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ നവവല്‍സര ആഘോഷം അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലൂടെ വന്‍വിജയമായി മാറി. ഷെല്‍ട്ടണ്‍ഹാം ഡെപ്യൂട്ടി മേയര്‍ ബാര്‍ബറ ഡ്രൈവര്‍ ഉദ്‌ഘാടനം ചെയ്‌ത പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വിനോദ്‌ മാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറന്‍സ്‌ പെല്ലിശ്ശേരി, പേട്രണ്‍ ഡോ. തിയോഡര്‍ ഗബ്രിയേല്‍, ട്രഷറര്‍ ജോജി കുരുവിള എന്നിവര്‍ പ്രസംഗിച്ചു. സജിനി ആനി സാം ആയിരുന്നു അവതാരക.
ജി.എം.എയുടെ മാഗസിനായ ‘താളിയോല’, ഡിവിഡി ‘ദൃശ്യ 2010′ എന്നിവ ചടങ്ങില്‍ പുറത്തിറക്കി. (താളിയോലയുടെ ഇലക്ട്രോണിക പതിപ്പ്‌ www.gmaonline.co.uk എന്ന സൈറ്റില്‍ ലഭ്യമാണ്‌.)
ജി.എം.എ ചാരിറ്റി മിഷന്‍ 2010ലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ നിര്‍ധനരോഗികളെ സഹായിക്കുന്നതിനായി കൈമാറി. ഒപ്പം ചാരിറ്റി മിഷന്‍ 2011നും ചടങ്ങില്‍ തുടക്കമായി.
പത്തു കിലോ തൂക്കം വരുന്ന കേക്ക്‌ മുറിച്ചാണ്‌ ആഘോഷപരിപാടികള്‍ക്കു തുടക്കമിട്ടത്‌. കാരള്‍ മല്‍സരവും സംഗീതപരിപാടികളും ഉള്‍പ്പെടെ നിരവധി ആഘോഷങ്ങള്‍ പരിപാടിക്കു മാറ്റുകൂട്ടി.

പരിപാടിയുടെ അവസാനം നറുക്കെടുപ്പും പൂല്‍ക്കൂട്‌ – കാരള്‍ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.