TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2018

Appachan kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്ജും, ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍ സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം സീ ബി എസ് സഭാംഗവും ആയ ഫാ.ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ നിര്യാതയായി. പരേതക്ക് 75 വയസ്സ് പ്രായം ഉണ്ടായിരുന്നു. മറിയക്കുട്ടി ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കല്‍ കുടുംബാംഗമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂഞ്ഞാര്‍ കുന്നോന്നിയില്‍ നിന്ന് കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തില്‍ കര്‍ഷകരായി കുടിയേറിയ പുളിക്കക്കുന്നേല്‍ ദേവസ്യ ആണ് പരേതയുടെ ഭര്‍ത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്. ജിമ്മി അച്ചന്‍, സിസ്റ്റര്‍ ലിന്‍സി മരിയ എഫ് സി സി ( പൊന്നാനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചന്‍, തങ്കച്ചന്‍, ജോയിച്ചന്‍, ജാന്‍സി,മോളി,മിന്‍സി,സുജാമോള്‍ (ഇറ്റലി) എന്നിവരാണ് ഇതര മക്കള്‍.

ലില്ലി പൈമ്പിള്ളില്‍,റിന്‍സി(കൂമ്പാറ), റോസി കൂമുള്ളില്‍ (മാള), ആന്റ്റോ(ഒല്ലൂര്‍), ഷാജു(കല്ലുരുട്ടി), ചാച്ചപ്പന്‍( ഇറ്റലി) എന്നിവര്‍ മരുമക്കളാണ്. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയികയില്‍, ലെസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജോസ് അന്ത്യാംകുളം, എം സി ബി എസ് സന്യാസ സമൂഹം, താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്മ, തിരുവമ്പാടി കൂടരഞ്ഞി സംഗമങ്ങള്‍ എന്നിവര്‍ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകള്‍ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തില്‍ ജൂണ്‍ 5 നു ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടര്‍ന്ന് തിരുവമ്പാടി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. ജിമ്മി അച്ചന്‍ രാവിലെ നാട്ടിലേക്ക് തിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
ഇടുക്കി ജില്ലാ സംഗമത്തിന് ബാബു തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി
ഇടുക്കി ജില്ലാ സംഗമത്തിന് ബാബു തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി
മലയാളം മലയാളി മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ ഡേ പരേഡ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളം മലയാളി മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ ഡേ പരേഡ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എട്ട് ഹീറ്റ്‌സുകളിലേയ്ക്ക് നറുക്കെടുപ്പിലൂടെ 32 ടീമുകള്‍, 25 മത്സരങ്ങള്‍, ഓക്‌സ്ഫഡില്‍ വള്ളംകളി പ്രേമികള്‍ ആനന്ദത്തിലാറാടും
എട്ട് ഹീറ്റ്‌സുകളിലേയ്ക്ക് നറുക്കെടുപ്പിലൂടെ 32 ടീമുകള്‍, 25 മത്സരങ്ങള്‍, ഓക്‌സ്ഫഡില്‍ വള്ളംകളി പ്രേമികള്‍ ആനന്ദത്തിലാറാടും
ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും കേരളാ പൂരം റോഡ് ഷോയ്ക്ക് ഉജ്ജ്വല സീകരണം
ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും കേരളാ പൂരം റോഡ് ഷോയ്ക്ക് ഉജ്ജ്വല സീകരണം
ഗ്ലോസ്റ്റെര്‍ മലയാളീ അസോസിയേഷന്‍ വീണ്ടും മുന്നോട്ട്
ഗ്ലോസ്റ്റെര്‍ മലയാളീ അസോസിയേഷന്‍ വീണ്ടും മുന്നോട്ട്
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
‘കേരളാ പൂരം 2018′ റോഡ്‌ഷോയ്ക്ക് ലണ്ടനിലും നോട്ടിങ്ഹാമിലും ആവേശകരമായ സ്വീകരണം
‘കേരളാ പൂരം 2018′ റോഡ്‌ഷോയ്ക്ക് ലണ്ടനിലും നോട്ടിങ്ഹാമിലും ആവേശകരമായ സ്വീകരണം
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം
More Stories..