1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2018

Appachan Kannanchira (സ്റ്റീവനേജ്): യു കെ യിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ താരമായി സ്റ്റീവനേജിലെ റോഷ് ബെന്നിയും. പഠിച്ച മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ് നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്. സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഓള്‍ റൗണ്ടറും, ജോണ്‍ ഹെന്രി ന്യുമാന്‍ സ്‌കൂള്‍ ഫുടബോള്‍ ടീമംഗവുമായ റോഷ് കായിക മികവിനോടൊപ്പം താന്‍ പഠനത്തിലും കേമനാണെന്നു ജിസിഎസ്ഇ പരീക്ഷ ഫലത്തോടെ തെളിയിച്ചിരിക്കുകയാണ്.

കലാ സാഹിത്യ രംഗത്തും നിറ സാന്നിദ്ധ്യമാണ് റോഷ്. വിവിധ സ്‌കൂളുകളിലെ കഴിവുള്ള കുട്ടികളുടെ കൃതികള്‍ തെരഞ്ഞെടുത്ത് തയ്യാറാക്കുന്ന പ്രശസ്തമായ ‘യങ് റൈറ്റേഴ്‌സ്’ ബുക്കില്‍ റോഷിന്റെ കവിതയും ചെറു കഥയും ഇടം നേടിയിട്ടുണ്ട്.

ആല്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്ന റോഷ് സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നുണ്ട്.

ജോണ്‍ ഹെന്‍ട്രി കത്തോലിക്കാ സ്‌കൂളില്‍ നിന്നും ഉയര്‍ന്ന വിജയം നേടി സ്‌കൂളിലെയും സ്റ്റീവനേജിലെയും താരമായി മാറിയ റോഷ് യു കെ യില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ കൊയ്തവരുടെ ഒപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്.

ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കന്‍ തന്റെ ഭവനം പള്ളിയുടെ മുന്നില്‍ തന്നെ ആയതിനാല്‍ പരമാവധി കുര്‍ബ്ബാനകളും ശുശ്രുഷകളും മുടക്കാറില്ല. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമായത്രേ.

സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടി നല്ല യുണിവേഴ്‌സിറ്റികളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യസം പൂര്‍ത്തിയാക്കി ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുകയാണ് റോഷിന്റെ ഭാവി പദ്ധതി.

സ്റ്റീവനേജില്‍ ബെഡ്‌വെല്‍ പ്രദേശത്തു താമസിക്കുന്ന ബെന്നി ജോസഫ് ഗോപുരത്തിങ്കല്‍, നിഷാ ബെന്നി ദമ്പതികളുടെ മൂത്ത മകനാണ് റോഷ്. പിസ്സാ ഹട്ടില്‍ ജീവനക്കാരനായ ബെന്നി ഗോപുരത്തിങ്കല്‍ അങ്കമാലി കരയാമ്പറമ്പ് സ്വദേശിയാണ്. റോഷിന്റെ മാതാവ് നിഷാ ബെന്നി സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായും സേവനം അനുഷ്ടിക്കുന്നു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷും, നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഹന്നയുമാണ് റോഷിന്റെ സഹോദരങ്ങള്‍.ഇരുവരും വിന്‍സന്റ് ഡി പോള്‍ കത്തോലിക്കാ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്.

റോഷിന്റെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കു ചേരുവാനും അഭിനന്ദനങ്ങള്‍ നേരുവാനും നിരവധി സുഹൃത്തക്കള്‍ നേരിട്ടും ഫോണ്‍ വഴിയും സന്ദേശങ്ങള്‍ കൈമാറുന്നു. സ്റ്റീവനേജ് ഇടവകയിലെ വൈദികരായ ഫാ. മൈക്കിള്‍, ഫാ ബ്രയാന്‍, സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, സര്‍ഗ്ഗം സ്റ്റീവനേജ് ഭാരവാഹികള്‍, സിറോ മലബാര്‍ പാരീഷ് കമ്മിറ്റിഅംഗങ്ങള്‍ തുങ്ങിയവര്‍ ഔദ്യോഗികമായിത്തന്നെ റോഷിന്റെ ഭവനം സന്ദര്‍ശിച്ചു അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

മലയാളികളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും ഇഷ്ടക്കാരനായ റോഷിന്റെ ഭാവി പദ്ധതികള്‍ വിജയിക്കട്ടെ എന്നാണു ഏവരുടെയും ആശംസകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.