TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2018

Alex Varghese (മാഞ്ചസ്റ്റര്‍): ജി.സി.എസ്.ഇ പരീക്ഷാ ഫലത്തില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നുള്ള അഭിഷേക് അലക്‌സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാത്സ്, ഫിസിക്‌സ്, റിലീജിയസ് സ്റ്റഡീസ്, സ്പാനിഷ് എന്നീ വിഷയങ്ങളില്‍ ഗ്രേഡ് 9, ഡിസൈന്‍ ടെക്‌നോളജിക്ക് എസ്റ്റാര്‍, അഡീഷനല്‍ സബ്ജക്ട് ആയ ഫര്‍ദര്‍ മാത്സിന് എ ഹാറ്റ് എന്നിങ്ങനെയാണ് അഭിഷേക് കരസ്ഥമാക്കിയത്. ഓള്‍ട്രിന്‍ഹാം സെന്റ് അംബ്രോസ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നുമാണ് അഭിഷേക് വിജയിച്ചത്. സയന്‍സ് വിഷയങ്ങളെടുത്ത് ഇതേ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനാണ് അഭിഷേക് ഉദ്ദേശിക്കുന്നത്. ദൈവം അനുഗ്രഹിച്ചാല്‍ മെഡിസിന് പോകുവാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിഷേക് പറഞ്ഞു. തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും, സഹോദരങ്ങളെയും, കുടുംബാംഗങ്ങളെയും, അദ്ധ്യാപകരേയും, സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിഷേക് പറയുന്നു.

യുക്മ നാഷണല്‍ ട്രഷററും, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റും എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയുമായ ചെറുവള്ളില്‍ അലക്‌സ് വര്‍ഗ്ഗീസിന്റെയും മുട്ടുചിറ ചെരിയംകുന്നേല്‍ ബെറ്റി അലക്‌സിന്റേയും മകനാണ് അഭിഷേക്. മൂത്ത സഹോദരി അനേഖ അലക്‌സ്. എലെവല്‍ കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടിംഗ് ആന്റ് ഫൈനാന്‍സിംഗ് പഠിക്കാനൊരുങ്ങുന്നു. ഇളയ സഹോദരി ഏഡ്രിയേല്‍ അലക്‌സ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പഠനത്തിലെന്ന പോലെ കലാകായിക രംഗങ്ങളിലും മിടുക്ക് തെളിയിച്ചിട്ടുണ്ട് അഭിഷേക്. വിഥിന്‍ഷോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഓള്‍ട്ടര്‍ സര്‍വ്വീസ് ലീഡറാണ് അഭിഷേക്.

ഓള്‍ട്രിംഹാം ലൊറേറ്റോ ഗ്രാമര്‍ സ്‌കൂളില്‍ നിന്നും ഒന്നാമതായി ജിയാ റോസ് ജിജോ.  

മാഞ്ചസ്റ്റര്‍: നോര്‍ത്ത് വിച്ചില്‍ താമസിക്കുന്ന കോട്ടയം കൈപ്പുഴ കിഴക്കേക്കാട്ടില്‍ ജിജോ എബ്രഹാമിന്റെ ഉഴവൂര്‍ കരംമ്യാലില്‍ അനീഷാ ജിജോയുടെയും മകളായ ജിയാ റോസ് ജിജോ ഓള്‍ട്രിംഹാം ലൊറെറ്റോ ഗ്രാമര്‍ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരിയായി പത്ത് വിഷയങ്ങളില്‍ 9 ഗ്രേഡും ഫര്‍ദര്‍ മാത്സിന് എ ഹാറ്റും നേടിയാണ് അത്യുജ്ജ്വല വിജയം നേടിയത്.

ഓള്‍ യുകെ ബിഗ് ബാംഗ് തിയറി സയന്‍സ് എക്‌സിബിഷന്റെ ഫൈനലിസ്റ്റാണ് ജിയാ.ഭാവിയില്‍ നല്ലൊരു ടീച്ചറാകാനാണ് ഈ മിടുമിടുക്കി ആഗ്രഹിക്കുന്നത്.ഇതേ സ്‌കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനി ജോസ്‌ന ജിജോ സഹോദരിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
ലിംക കലാമേള വര്‍ണ്ണാഭമായി
ലിംക കലാമേള വര്‍ണ്ണാഭമായി
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
‘മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍’ പതിനഞ്ചാം വര്‍ഷത്തില്‍ അഭിമാനത്തോടെ, മാതൃകയായി ‘അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ’
‘മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍’ പതിനഞ്ചാം വര്‍ഷത്തില്‍ അഭിമാനത്തോടെ, മാതൃകയായി ‘അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ’
More Stories..