1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

Appachan Kannanchira (ലണ്ടന്‍): ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ചക്രവര്‍ത്തികളായ പീറ്റര്‍ ചേരാനെല്ലൂര്‍ ബേബി ജോണ്‍ കലയന്താനി കൂട്ടുകെട്ടിന്റെ സംഗീത സപര്യയുടെ സില്‍വര്‍ ജൂബിലി ആഘോഷ വേളയില്‍ ആസ്വാദക സദസ്സിനുള്ള ആത്മീയ ഗാന ഉപഹാരമായി ‘ദി ഗ്ലോറി ടു ഗോഡ് ‘ പുറത്തിറക്കി.2018 ലെ ഏറ്റവും പുതിയതും, ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലെ ഏറ്റവും കിടിലനുമായ ‘ദി ഗ്ലോറി ടു ഗോഡ് ‘ സൂപ്പര്‍ ഹിറ്റാവും എന്ന് തീര്‍ച്ച. ക്രിസ്തീയ ഭക്തി ഗാന രംഗത്ത് 1500 ഇല്‍ അധികം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പീറ്റര്‍ ചേരാനെല്ലൂര്‍ ബേബി ജോണ്‍ കാലയന്താനി കൂട്ടുകെട്ടില്‍ നിന്നും പുനര്‍ജനിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും മികവുറ്റ ആത്മീയ ഗാന ഉപഹാരം ‘ദി ഗ്ലോറി ടു ഗോഡ് ‘, യൂ.കെ മലാളിയാളിയും,ഗായകനുമായ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോമോന്‍ മാമ്മൂട്ടിലാണ് നിര്‍മിച്ചു,യു.കെ യിലും മറ്റു വിവിധരാജ്യങ്ങളിലുമായി റിലീസ് ചെയ്യുന്നത്.

‘ഇസ്രായേലിന്‍ നാഥനായി വാഴും ഏകദൈവം..’, ‘സാഗരങ്ങളെ ശാന്തമാക്കിയോന്‍ …ശക്തനായവന്‍ കൂടെയുണ്ട് ..’എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ആത്മീയതയിലേക്കു നയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കാവുന്ന’ സെഹിയോന്‍ സ്മരണയേകും..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമായി ഗ്ലോറി ടു ഗോഡില്‍ കെ.ജി മാര്‍ക്കോസിന്റെ ശബ്ദ സ്വര മാധുരിയില്‍ ആലപിച്ച ഗാനം നവ തരംഗമായി മാറിയിരിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ എക്കാലത്തെയും അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ ആലപിച്ച ‘ ഞാന്‍ മരണത്തെ ജയിച്ചവന്‍..’ ആരാധനാവേളയുടെ പവിത്രത ഉദ്ദീപിപ്പിക്കുന്ന ഗാനമായി ശ്രദ്ധേയമായി കഴിഞ്ഞു.ഇവരെക്കൂടാതെ അതുല്യ പ്രതിഭകളായ മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം,മ്യൂസിക് ഡിറക്ടറും നിരവധി തമിഴ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അല്‍ഫോന്‍സ്, വില്‍സണ്‍ പിറവം, മനോജ് ക്രിസ്റ്റി, നിക്‌സണ്‍ ഒപ്പം യൂ.കെ മലയാളിയും ഗായികയുമായ ഡെന്ന ആന്‍ ജോമോന്‍, മിഥില മൈക്കിള്‍, നൈഡിന്‍ പീറ്റര്‍, നിസ്സി മേരി മാത്യു, ജോമോന്‍ മാമ്മൂട്ടില്‍, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ആലപിച്ച 16 ഗാനങ്ങളും അതിന്റെ കരോക്കേയും അടങ്ങിയ ആല്‍ബം ആണ് മാമ്മൂട്ടില്‍ ക്രീയേഷനിലൂടെ യൂ.കെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി റിലീസ് ചെയ്തിരിക്കുന്നത്.

ഈ ആല്‍ബത്തിന്റെ ഏറ്റവും മനോഹരവും ആകര്‍ഷകവുമായ വിഷ്വലൈസേഷന്‍ വല്ലാര്‍പാടം,ഫോര്‍ട്ട് കൊച്ചി,മൂന്നാര്‍,കുമളി,വാഗമണ്‍ തുടങ്ങിയ ഭൂമിയിലെ സൗന്ദര്യത്തിന്റെ തിലകക്കുറികള്‍ തന്നെ ഒപ്പിയെടുത്തു സംഗീത വിരുന്നാക്കി ഉടന്‍ തന്നെ യൂട്യുബിലും ടെലികാസ്‌റ് ചെയ്യുന്നതാണ്.

‘ദി ഗ്ലോറി ടു ഗോഡ്’ ആല്‍ബത്തിന്റെ ഇന്ത്യയിലെ പ്രകാശനകര്‍മം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെപ്റ്റംബര്‍ 8 നു കൊച്ചിയിലെ സെന്റ് മേരീസ് ബസലിക്കയില്‍  നിര്‍വഹിച്ചിരുന്നു. യൂ.കെയിലെ പ്രകാശന കര്‍മ്മം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെയിന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന ഔപചാരിക ചടങ്ങില്‍ വെച്ചു നിര്‍വഹിക്കുകയുണ്ടായി.

ഈ ആല്‍ബത്തില്‍ യൂ കെയില്‍ സംഗീത രംഗത്ത് വളര്‍ന്നു വരുന്ന കൊച്ചു ഗായിക ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഡെന്ന ആന്‍ ജോമോന്‍ കഴിഞ്ഞ ക്രിസ്തുമസു കാലത്തു ഇറങ്ങിയ ‘ആത്മഭോജ്യം ‘ എന്ന ഹിറ്റ് ആല്‍ബത്തിലെ ഗാനത്തിനു ശേഷം ഗ്ലോറി ടു ഗോഡില്‍, ‘യേശു എന്റെ കൂടെയുണ്ട് കൂട്ടുകാരനായി’ എന്ന ഏറെ മനോഹരമായ ഗാനാലാപനം തന്റെ നൈസര്‍ഗ്ഗിക ഗാന പ്രാവീണ്യം ഒരിക്കല്‍ക്കൂടി ആസ്വാദക ഹൃദയങ്ങളില്‍ അംഗീകാരം നേടുമെന്ന് തീര്‍ച്ച.

എത്ര കേട്ടാലും മതിവരാത്ത, ആല്മീയ തീര്‍ത്ഥയാത്രയായി, സംഗീത സാന്ദ്രതയും, ഭക്തിയും വിരിയുന്ന ഓരോ ഈരടികളും ഹൃദയ താളങ്ങളാകുന്ന അത്ഭുത പ്രതിഭാസമാണ് ഗ്ലോറി ടു ഗോഡിന്റെ സവിശേഷത.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജോമോന്‍ മാമ്മൂട്ടില്‍: 07930431445

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.