TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2017

മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക , ഓര്‍ത്തഡോക്ള്‍സ് , ജാക്കോബൈറ്റ് , മാര്‌ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു . ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്കു കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07947947523

സംഗമ വേദി: St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
More Stories..