TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2018

Alex Varghese: ബോള്‍ട്ടന്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹമായ ചരിത്രമുറങ്ങുന്ന കടല്‍തുരുത്തായി മാറിയ കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറ നിവാസികളുടെ യുകെയിലെ പത്താമത് സംഗമം അതിന്റെ പ്രഥമ സംഗത്തിന് നേതൃത്വം കൊടുത്ത ബോള്‍ട്ടണിലെ ശ്രീ.ജോണി കണിവേലില്‍ കണ്‍വീനറായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ശനിയാഴച രാവിലെ 10.30 മുതല്‍ മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടക്കും. മുട്ടുചിറക്കാരുടെ സ്വന്തം നടയ്ക്കലച്ചനും മറ്റ് വിശിഷ്ടാതിഥികളും നാട്ടില്‍ നിന്നും ത്തിച്ചേര്‍ന്നു .

പതിവുപോലെ ദശവത്സര ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് മുട്ടുചിറക്കാരുടെ സ്വന്തം, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃഗൃഹമായ വാലാച്ചിറ പുതുക്കരി നടയ്ക്കല്‍ കുടുംബാംഗം വര്‍ഗീസച്ചന്റെ ദിവ്യബലിയോടു കൂടിയാണ്. രാവിലെ 10.30 ന് ദിവ്യബലി ആരംഭിക്കും. മുട്ടുചിറ ഫെറോന പള്ളി മുന്‍ അസിസ്റ്റന്റ് വികാരിയും ഇപ്പോള്‍ യുകെയിലെ നോട്ടിംങ്ഹാമില്‍ ചാപ്ലയിനുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് സഹകാര്‍മ്മികനാകും.

ദിവ്യബലിക്ക് ശേഷം പൊതു സമ്മേളനവും, കുട്ടികളുടേയും, മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും.  മുട്ടുചിറ സംഗമത്തിന്റെ കണ്‍വീനര്‍ ജോണി കണിവേലില്‍ ഏവരേയും സ്വാഗതം ചെയ്യും. വിശിഷ്ട വ്യക്തികളും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും വേദിയില്‍ സന്നിഹിതരാവും. പ്രസ്തുത സംഗമത്തില്‍ വച്ച് മുട്ടുചിറ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായ ഈ അടുത്ത കാലത്ത് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു തിട്ടാലയെ പത്താമത് സംഗമ വേദിയില്‍ വച്ച് ആദരിക്കും. വിവിധ രാഷ്ട്രീയ മത, നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളറിയിക്കും.

സംഘടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇതിനകം തന്നെ യുകെയിലെങ്ങും അറിയപ്പെട്ട യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം മനോഹരമാക്കുന്നതിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ കണ്‍വീനര്‍ ജോണി കണിവേലില്‍, ജോയിന്റ് കണ്‍വീനര്‍ ഷാരോണ്‍ പന്തല്ലൂര്‍ കൂടാതെ കഴിഞ്ഞ പത്തുവര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ സംഗമത്തിന് നേതൃത്വം നല്‍കി അത് വിജയ പ്രദമാക്കിയ മറ്റ് കണ്‍വീനേഴ്‌സിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന 125 ഓളം കുടുംബങ്ങളില്‍ നിന്നുള്ള മുട്ടുചിറക്കാര്‍ പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീീക്ഷിക്കുന്നത്.

മുട്ടുചിറ സംഗമത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കുവാന്‍ എല്ലാ മുട്ടുചിറ നിവാസികളെയും സംഗമം കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ ജോണി കണിവേലില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക:

ജോണി കണിവേലില്‍ 07889800292

ഷാരോണ്‍ പന്തല്ലൂര്‍07901603309

സംഗമ വേദിയുടെ വിലാസം:

BRITATIA AIRPORT HOTEL,
PALATINE ROAD,
MANCHESTER,
M22 4 FH.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
More Stories..