TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ആഘോഷിച്ച പതിനൊന്നാമത് പൊങ്കാല ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരവും, അനുഗ്രഹസാന്ദ്രവുമായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഒഴുകിയെത്തിയത്. ലണ്ടനില്‍ വനിതകളുടെ  സ്‌കാരികസാമൂഹ്യക്ഷേമവികസന ഉന്നമനത്തിനായി രൂപം കൊടുത്ത ‘ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്‌വര്‍ക്ക്’ ആണ് യു കെ യിലുള്ളവര്‍ക്കും പൊങ്കാല അര്‍പ്പിക്കുവാനായി അവസരം ഒരുക്കുന്നത്. 

ലണ്ടനിലെ നാനാ ഭാഗത്തു നിന്നും എത്തിയ ദേവീഭക്തോരോടൊപ്പം കെന്റ്, എസ്സെക്‌സ്, സറേ, സ്റ്റീവനേജ്, ബര്‍മിങ്ങാം, ഓക്‌സ്‌ഫോര്‍ഡ്,കോവന്‍ട്രി, ലെസ്റ്റര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വനിതകള്‍ പൊങ്കാലയില്‍ പങ്കു ചേരുകയുണ്ടായി. അനവധിയായ അനുഗ്രഹങ്ങള്‍ക്ക് ആറ്റുകാലമ്മ കടാക്ഷമേകി എന്ന് അത്ഭുത വരദാനങ്ങള്‍ ലഭിച്ച ദേവീ ഭക്തര്‍ ക്ഷേത്ര സന്നിധാനത്തില്‍ സാക്ഷ്യമേകുകയും ഉണ്ടായി.

പൊങ്കാലയുടെ ഭാഗമായി നടത്തുന്ന പതിവ് അന്നദാനങ്ങളെ വ്യത്യസ്തമാക്കി വേറിട്ട അനുഭവമാണ് ഈ വര്‍ഷം നടന്നത്. മോശമായ കാലാവസ്ഥയില്‍ പോലും ഉത്സാഹപൂര്‍വ്വം ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു മനം നിറയെ വിളമ്പി നല്‍കികൊണ്ട് ഈസ്റ്റ് ഹാമിലെ മലയാളി ഹോട്ടലുകള്‍ മത്സരിച്ച് ഒരുക്കിയ ‘രുചിയുടെ കലവറ’ ആസ്വാദകത്വത്തിന്റെ പൂര്‍ണ്ണത പകര്‍ന്ന് ഏറെ ശ്രദ്ധേയമായി. കേരള തനിമയില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും, മണ്ട പുറ്റ്, പെരളി അപ്പം, പാല്‍പ്പായസം, പൊങ്കാല പായസം തുടങ്ങിയ വിശിഷ്ട വിഭവങ്ങളുമായി അന്നദാനം ആസ്വാദ്യവും സമ്പുഷ്ടവുമായി.

അനുഗ്രഹങ്ങളുടെയും, വരദാനങ്ങളുടെയും കടാക്ഷത്തിന്റെയും, ദേവീ ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി അര്‍പ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, ന്യുഹാം കൗണ്‍സില്‍ മുന്‍ മേയറും പ്രശസ്ത എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരന്‍ ആണ് പൊങ്കാലയുടെ ആരംഭകയും വര്‍ഷങ്ങളായി നേതൃത്വം നല്‍കി പോരുന്നതും.

ഏഷ്യന്‍ വുമണ്‍സ് നെറ്റ്ന്നവര്‍ക്കിന്റെ ആനുകാലിക സേവന പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പം നിന്ന് പ്രോത്സാഹനവും, സഹകരണവും നല്‍കി പോരുന്ന ‘സ്വയം പ്രോപ്പര്‍ട്ടീസ്’ എം ഡി ഷീബാ കുമാര്‍ ആണ് ഈ വര്‍ഷവും പൊങ്കാലയുടെ വിജയത്തിനു പിന്‍ബലം നല്‍കിയത് എന്ന് ഡോ. ഓമന നന്ദിപൂര്‍വ്വം അനുസ്മരിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ആനന്ദ് ടീവിയുടെ പ്രോത്സാഹനവും, സഹായവും പ്രത്യേകം നന്ദിയോടെ ഓര്‍മ്മിക്കുന്നതായും ഡോ.ഓമന പറഞ്ഞു. ന്യുഹാമിലെ സാമൂഹ്യ പ്രവര്‍ത്തകനായ സുരേഷ്‌കുമാര്‍ ഗംഗാധരന്‍ നല്‍കി പോരുന്ന വിശിഷ്ഠ സേവനങ്ങള്‍ എന്നും തങ്ങള്‍ക്കു കൈത്താങ്ങാവുന്നു എന്നും അവര്‍ ഓര്‍മ്മിച്ചു.

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്‌ലിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കിയതോടെ പൊങ്കാല ആരംഭിക്കുകയായി. താലപ്പൊലിയുടെയും,  പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് പൊങ്കാല അര്‍പ്പിച്ചത്. രാജ്യത്തെ സുരക്ഷിത്വ നിയമങ്ങള്‍ മാനിച്ച് പൊങ്കാല നിവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാക്കി പാകം ചെയ്യലാണ് ലണ്ടന്‍ പൊങ്കാലക്ക് വ്യത്യസ്തത പകരുന്നത്.

ഈസ്റ്റ്ഹാം എംപിയും, മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് പതിവ് തെറ്റിക്കാതെ ഇത്തവണയും എത്തുകയും പൊങ്കാലയില്‍ മുഖ്യാതിഥിയായി പങ്കു ചേര്‍ന്നു തന്റെ സാന്നിദ്ധ്യവും, സഹകരണവും അറിയിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കിലെ മെമ്പര്‍മാര്‍, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസ്സിനസ്സുകാര്‍, സ്വയം പ്രോപ്പര്‍ട്ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്‌സ്‌ചേഞ്ച്, ഉദയ, തട്ടുകട, അനതപുരം തുടങ്ങിയ റസ്റ്റോറന്റുകള്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും പൊങ്കാലയിലും, വനിതാ സംഘടനയുടെ ആരോഗ്യസാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലും ഉണ്ട്.

ഒരിക്കല്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാട്ടില്‍ പങ്കുചേര്‍ന്നപ്പോള്‍ പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി ഡോ. ഓമനയോടു ‘ എന്തുകൊണ്ടാണ് നിങ്ങള്‍ ലണ്ടനില്‍ പൊങ്കാല തുടങ്ങാത്തത് ‘ എന്ന ചോദ്യമാണ് തന്റെ സുഹൃത്ത് ശ്രീദേവി പിള്ളയെ കൂട്ടി ശ്രീ മുരുകന്‍ അമ്പലത്തില്‍ ചെന്ന് അതിനായുള്ള അനുമതി തേടുവാനും പൊങ്കാല തുടങ്ങുവാനും പ്രോത്സാഹനം ആയത് എന്ന് മുഖ്യ സംഘാടക ഓര്‍മ്മിക്കുന്നു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ഇംഗ്ലണ്ട് ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. പഴയ തലമുറകളിലുള്ളവര്‍ക്കു പൊങ്കാലക്കുള്ള അവസരം നഷ്ടപ്പെടാതെയും,  പുതു തലമുറയ്ക്ക് ശ്രേഷ്ഠത മനസ്സിലാക്കുവാനും ലണ്ടന്‍ പൊങ്കാല ഏറെ അനുഗ്രഹദായകമാവുന്നു. ഐശ്വര്യങ്ങള്‍ക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനുള്ള സുവര്‍ണാവസരമാണ് ഇവിടെ സംജാതമാക്കുന്നത്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ഇത് ശ്രദ്ധേയമായിക്കഴിഞ്ഞു. ദേവീ സാന്നിദ്ധ്യം അനുഭവിച്ചും, അനുഗ്രഹങ്ങള്‍ പ്രാപിച്ചും, സായൂജ്യമണഞ്ഞും ആണ് പൊങ്കാല അര്‍പ്പിച്ചവര്‍ ക്ഷേത്ര സന്നിധാനത്തില്‍ നിന്നും മടങ്ങിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
സ്വപ്നം സാക്ഷാത്കരിച്ചു; യുകെയിലെ ആദ്യത്തെ ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററില്‍ പ്രഖ്യാപിച്ചു
സ്വപ്നം സാക്ഷാത്കരിച്ചു; യുകെയിലെ ആദ്യത്തെ ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററില്‍ പ്രഖ്യാപിച്ചു
ആത്മീയ കര്‍മ്മ വീഥിയില്‍ വിവാഹ ചികിത്സാ ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹം
ആത്മീയ കര്‍മ്മ വീഥിയില്‍ വിവാഹ ചികിത്സാ ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹം
More Stories..