TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): ഫാ.പോളച്ചന്‍ നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക് തയാറായി.ബൈബിളിലെ സംഭവങ്ങളും, അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും, ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ആണ് ആയിരത്തി ഇരുന്നൂറോളം പേജുകള്‍ ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്.

226,608 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്തകം വിപണിയില്‍ എത്തിയിരിക്കുന്നത്. 1960 മാര്‍ച്ചില്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ പതിനാലോളം ഇടവകകളില്‍ സേവനം ചെയ്തു ,വടവാതൂര്‍ സെമിനാരിയില്‍ തിയോളജി അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. നാല്പത്തിമൂന്ന് വര്‍ഷത്തെ അജപാലന ശുശ്രൂഷകള്‍ക്ക് ശേഷം മുട്ടുചിറ വിയാനി ഹോളില്‍ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്.അദ്ദേഹം രചിച്ച അന്‍പതാമത്തെയും അവസാനത്തെയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം..ഇക്കഴിഞ്ഞ മാസമാണ് പോളച്ചന്‍ സ്വര്‍ഗ്ഗപിതാവിന്റെ സന്നിധിയിലേക്ക് യാത്ര ആയത്.

പോളച്ചന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ ചേര്‍ന്ന് പൗളിന്‍ ചാരിറ്റി ട്രസ്റ്റ് എന്ന പേരില്‍ ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്ര്യത്തിലും, രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും വിനിയോഗിക്കുക. മാഞ്ചസ്റ്റര്‍ മലയാളിയും പോളച്ചന്റെ സഹോദരനുമായ തോമസ് സേവ്യര്‍ എന്ന ഉമ്മച്ചന്‍ നായ്ക്കരകുടിയാണ് ഇ ട്രസ്റ്റിന്റെ പ്രഥമ പ്രസിഡണ്ട്.അരുണ്‍ കലയംകുന്നേല്‍ കുറുപ്പന്തറ ആണ് സെക്രട്ടറി.

പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

തോമസ് സേവ്യര്‍ (യുകെ) : 07535711193
0091 8921639320, 0091 9447946481 (INDIA)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മയ്ക്ക് ഇടുക്കി ജില്ലയുടെ എംപി ശ്രീ ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു
ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മയ്ക്ക് ഇടുക്കി ജില്ലയുടെ എംപി ശ്രീ ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ അവിസ്മരണീയമാക്കാന്‍ ‘വേണുഗീത’വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാന്‍ മെയ് 26 ന് ലെസ്റ്റര്‍ അണിഞ്ഞൊരുങ്ങും

യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
മാഞ്ചസ്റ്റര്‍ സെവന്‍സിന്റെ ഓള്‍ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്റ്റര്‍ സെവന്‍സിന്റെ ഓള്‍ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും, സിറിയയിലെ കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങള്‍ നടന്നു
അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും, സിറിയയിലെ കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങള്‍ നടന്നു
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
More Stories..