FOR POUND RATE CLICK HERE

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സ്വന്തം ലേഖകന്‍: ഫോക്‌സ് ന്യൂസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ റോജര്‍ എയില്‍സ് അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. എയില്‍സിന്റെ ഭാര്യ എലിസബത്ത് എയില്‍സാണ് റോജറിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞയാഴ്ച്ച രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് എയില്‍സിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

മാധ്യമ ഭീമനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖ അംഗമായിരുന്ന എയില്‍സ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഫോക്‌സ് ന്യൂസില്‍ നിന്നും രാജിവെച്ചിരുന്നു. ഫോക്‌സ് അവതാരക ഗ്രേചന്‍ കാള്‍സന്റെ ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് എയില്‍സ് ഫോക്‌സില്‍ നിന്നും രാജിവെക്കുന്നത്. എയില്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ കാള്‍സനെ ജോലിയില്‍ നിന്നും പുറത്താക്കി എന്ന് ന്യൂജേഴ്‌സി കോടതിയിലായിരുന്നു പരാതി നല്‍കിയിരുന്നത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറെങ്കില്‍ ശമ്പളത്തോടൊപ്പം ആഴ്ചയില്‍ നൂറ് ഡോളര്‍ അധികം നല്‍കാമെന്നു വനിത ജീവനക്കാരിയോട് എയില്‍സ് പറഞ്ഞതും മുന്‍പ് വിവാദമായിരുന്നു. രക്തം കട്ടപിടിച്ചത് തന്നെയാകാം മരണകാരണമെന്ന് എയില്‍സിന്റെ ജീവചരിത്രം എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ഗബ്രിയേല്‍ ഷെര്‍മാന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാര്‍ഗവീ നിലയം

മലാലയുടെ തലയില്‍ വെടിയുണ്ട ഇല്ലായിരുന്നു, എല്ലാം വെറും നാടകം, വെളിപ്പെടുത്തലുമായി പാക് എംപി

ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍

ഇന്ത്യയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര ഉത്തരവ്, വ്യാപക പ്രതിഷേധം, നിരോധനത്തെ വെല്ലുവിളിച്ച് ബീഫ് ഫെസ്റ്റുകളുമായി കേരളം

അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം

ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം

കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച

ദുബായില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ യുവാവിന്റെ പിതാവ് പൊതുമാപ്പ് കൊടുത്തു, കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത് പത്ത് ഇന്ത്യക്കാര്‍

More Stories..