1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: കഴിഞ്ഞമാസം രണ്ടിനാണ് ‘ജോക്കര്‍’ റിലീസായത്. ഇതിനോടകം ലോകമെമ്പാടുനിന്നും 90 കോടി ഡോളറാണ്(ഏകദേശം 6347 കോടി രൂപ) ടിക്കറ്റ് വില്‍പ്പനയിലൂടെ ‘ജോക്കര്‍’ സ്വന്തമാക്കിയത്. ടോഡ് ഫിലിപ്‌സാണ് ചിത്രത്തിന്റെ സംവിധാനം. യോക്വിന്‍ ഫീനിക്‌സ് ആണ് ചിത്രത്തില്‍ ജോക്കറായി എത്തിയത്.

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കര്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആറുകോടി ഡോളര്‍ മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം 50 കോടി ഡോളര്‍ ലാഭം നേടുമെന്നാണ് കണക്കാക്കിയത്. ജോക്കര്‍ തിയേറ്റര്‍ വിടുമ്പോഴേക്കും ആകെ 95 കോടി ഡോളര്‍(ഏകദേശം 6699 കോടി രൂപ) നേടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവരെയുള്ള സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കര്‍.

ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിര്‍മ്മിക്കുന്ന ജോക്കര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി യോക്വിന്‍ ഫീനിക്‌സ് രംഗത്ത് എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല