TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഉജ്ജ്വല സ്വീകരണം അരുളുകയും തുടര്‍ന്ന് കൊടിയേറ്റോടുകൂടി തിരുന്നാളിന് ഔദ്യോഗികമായ തുടക്കവുമാകും.

പ്രസുദേന്തി വാഴ്ച്ചക്കു ശേഷം ആഘോഷമായ തിരുന്നാള്‍ സമൂഹ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും, പ്രത്യേകം തയ്യാറാക്കിയ തിരുന്നാള്‍ പന്തലിലേക്ക് പ്രദക്ഷിണവും നടക്കും.തിരുക്കര്‍മ്മങ്ങള്‍ക്കു സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാത്യു കറ്റിയാങ്കല്‍ അച്ചനും (ക്‌നാനായ ചാപ്ലിന്‍, ലണ്ടന്‍), സാജു മുല്ലശ്ശേരി അച്ചനും (SDB) സഹകാര്‍മ്മികത്വം വഹിക്കുന്നതാണ്. പ്രദക്ഷിണത്തിനു ശേഷം പള്ളി ഹാളില്‍ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

തിരുന്നാള്‍ ശുശ്രുഷകള്‍ക്കു ശേഷം ബ്രോംലിയിലെ യുവജനങ്ങള്‍ ഒരുക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും.തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ബ്രോംലി സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ചാപ്ലിന്‍ സാജു പിണക്കാട്ട് അച്ചനും(കപ്പൂച്ചിന്‍) പാരീഷ് കമ്മിറ്റിയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയോടു ചേര്‍ന്നുള്ള അപ്പര്‍ പാര്‍ക്ക് റോഡിലും,ഹോംഫീല്‍ഡ് റോഡിലും സൗജന്യമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റീസ്: സജി07548865522 , ബിന്ദു07913596897.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ബൈ മാസ്സ് സെന്ററില്‍വച്ച് ആഘോഷിക്കുന്നു
ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ബൈ മാസ്സ് സെന്ററില്‍വച്ച് ആഘോഷിക്കുന്നു
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ നാളെ
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ നാളെ
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം
ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ ബ്രിസ്റ്റോളില്‍
ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ ബ്രിസ്റ്റോളില്‍
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ ജൂലൈ 23 ന്
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ ജൂലൈ 23 ന്
സെഹിയോന്‍ യുകെ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
സെഹിയോന്‍ യുകെ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ പ്രീ ടീന്‍ സ്പിരിച്വല്‍ ക്യാമ്പ് സതാംപ്റ്റണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ പ്രീ ടീന്‍ സ്പിരിച്വല്‍ ക്യാമ്പ് സതാംപ്റ്റണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ജൂലായ് 22ന് ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ജൂലായ് 22ന് ലണ്ടനില്‍
More Stories..