TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2018

ഡാന്റോ പോള്‍: മധ്യതിരുവിതാംകൂറിലെ പുകള്‍പെറ്റ മരങ്ങാട്ടുപള്ളിയുടെ മക്കള്‍ യു.കെ.യുടെ മണ്ണില്‍ ഒത്തുചേരുന്നു. മധ്യതിരുവിതാംകൂറിലെ മരങ്ങാട്ടുപള്ളി, കോട്ടയം ജില്ലയില്‍ പാലായ്ക്ക് അടുത്താണ്. കേരള രാഷ്ട്രിയത്തിലെ മുതിര്‍ന്ന നേതാവായ ശ്രി കെ.എം.മാണിയുടെ ജന്മ നാടും, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിരാചിക്കുന്ന ലേബര്‍ ഇന്‍ഡ്യ പബ്ലികേഷന്‍സും മരങ്ങാട്ടു പിള്ളിയെ വേറിട്ടു നിര്‍ത്തുന്നു. ആയുര്‍വേദ ചികില്‍സാ രംഗത്തും മരങ്ങാട്ടു പിള്ളി പ്രസിദ്ധമാണ്.

കണക്കുകള്‍ അനുസരിച്ചു മരങ്ങാട്ടുപള്ളിയില്‍ തായ്‌വഴിയുള്ള നൂറിലധികം കുടുംബങ്ങള്‍ 2000 ന് ശേഷം യു.കെ.യിലേക്ക് കുടിയേറിയിട്ടുണ്ട്. ആ കുടുംബങ്ങള്‍ക്ക് നാട്ടുവിശേങ്ങളും വീട്ടുവിശേഷങ്ങളുമായി ഒത്തുകൂടുവാന്‍ ഇതാ ഒരു വേദി ഒരുങ്ങുകയാണ്. സൗത്ത് ലണ്ടലിനെ ബേസിംഗ്‌സ്‌റ്റോക്കാണ് പ്രഥമ യു.കെ. മരങ്ങാട്ടുപള്ളി സംഗമത്തിന് വേദിയാകുന്നത്.

ജൂണ്‍ പതിനാറ് ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുമണിവരെ എന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടിന്റെ സ്‌നേഹം പങ്കുവെക്കാനും, പിറന്ന നാടിന് ഉപകാരപ്രദങ്ങളായ എന്തെങ്കിലുമൊക്കെ ഈ സ്‌നേഹ കൂട്ടായ്മക്ക് ചെയ്യാനാവുമോ എന്ന് കൂടിയാലോചിക്കാനും ഒക്കെയുള്ള ഒരുവേദി എന്നനിലയിലാണ് യു.കെ.യിലെ മരങ്ങാട്ടുപള്ളിക്കാര്‍ ഈ സംഗമത്തെ കാണുന്നത്. കേരള സംസ്‌കാരത്തെ മാറോട് അണച്ച് കൊണ്ട്, ധാരാളം കലാപരിപാടികള്‍ പ്രസ്തുത ദിവസത്തില്‍ നടത്തപ്പെടുന്നതായിരിക്കും. സംഗമത്തിന് മിഴിവ് ഏകാന്‍, യുവജനങ്ങളുടെ ഹരമായി മാറി കൊണ്ടിരിക്കുന്ന, UKയിലെ പ്രസിദ്ധമായ ഗാനമേളട്രൂപ്പ് Sound of Basingstoke Artists ന്റെ ഗാനമേളയും ഉണ്ടായിരിയ്ക്കുന്നതാണ്.

ബേസിംഗ്‌സ്‌റ്റോക്കിലെ കെംഷോട്ട് വില്ലേജ് ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് പരമാവധി മരങ്ങാട്ടുപള്ളിക്കാര്‍ എത്തുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഡാന്റോ മേച്ചേരില്‍, ഡോര്‍സെറ്റ് (07551192309), സജി തെക്കെയില്‍, ബേസിംഗ്‌സ്‌റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം,

Kempshott Village Hall, Pack Lane, Basingstoke RG22 5HN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
More Stories..