TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2018

മുരളി മുകുന്ദന്‍: മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും കേരളത്തിന്റെ ഇഷ്ട്ട സാഹിത്യകാരന്‍ ഡോ: പുനത്തില്‍ കുഞ്ഞബ് ദുള്ള അനുസ്മരണവും ലണ്ടനില്‍ സംഘടിപ്പിക്കുന്നു. ഈ പുതുവര്‍ഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ ‘കട്ടന്‍ കാപ്പിയും കവിത’യും ഈ വരുന്ന ഞായറാഴ്ച ജനുവരി 14 ന് വീണ്ടും ഒത്തു കൂടുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ച് രണ്ട് പരിപാടികളുമായിട്ടാണ് അന്ന് വൈകീട്ട് 5 മണി മുതല്‍ ഇതിനു വേണ്ടി വേദിയൊരുക്കുന്നത്.

ആദ്യം മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ്. സുഗതകുമാരി എന്ന പേര് തിരിച്ചറിയാന്‍ മലയാളിക്ക് കൂടുതല്‍ വിശേഷണങ്ങളുടെ ആവശ്യമില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മലയാള കവിതയുടെ മുഖ്യധാരയില്‍ വര്‍ത്തിക്കുകയാണെങ്കിലും കവിയത്രി എന്ന നിലയില്‍ മാത്രമല്ല , സുഗതകുമാരി ടീച്ചര്‍ ആദരിക്കപ്പെടുന്നത്.

ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഇത്രത്തോളം ഇടപെടുകയും , സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള മറ്റൊരാള്‍ ഇല്ല. സുഗതകുമാരി ടീച്ചര്‍ക്ക് എണ്‍പതു വയസ്സാകുമ്പോള്‍ നാമൊരോരുത്തരും അത് ഓര്‍ത്തുവയ്ക്കുന്നതും, ആശംസകള്‍ ചൊരിയുന്നതും അതിനാലാണ്.
അതുകൊണ്ടാണ് കഴിഞ്ഞ ഒരു മാസത്തോളം നീണ്ട ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം, പുതുവത്സരത്തില്‍ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ കവിതകളിലൂടെ ഈ കട്ടന്‍കാപ്പി കൂട്ടായ്മ സഞ്ചരിക്കുന്നത്.

അന്നവിടെ സുഗതകുമാരി ടീച്ചറുടെ കവിതകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, ഇഷ്ടപ്പെട്ട കവിതകളും, വരികളും ചൊല്ലിയാടാവുന്നതാണ് നമുക്കേവര്‍ക്കും അതു പ്രയോജനകരമാകും. പിന്നീട് ഈയിടെ നമ്മെ വിട്ട് പോയ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണത്തിനാണ് വേദി പങ്കിടുന്നത്.

തന്റെ സമകാലികരായ ആധുനിക സാഹിത്യകാരന്മാരില്‍നിന്നും , സാഹിത്യകാരികളില്‍നിന്നും ദര്‍ശനത്തിലും ആവിഷ്‌കാരരീതിയിലും വ്യത്യസ്തനായിരിക്കുവാന്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക ബോധപൂര്‍വ്വമല്ലാതെ തന്നെ നടത്തിയ സര്‍ഗ്ഗാത്മക സമരമാണ് അദ്ദേഹത്തിന്റെ രചനകളുടെ മൗലികതയ്ക്ക് നിദാനം.

ബഷീറിനെയും മാധവിക്കുട്ടിയെയുംപോലെ ബൗദ്ധികതയേക്കാള്‍ , സഹജാവബോധത്തെ അവലംബിക്കുന്ന ഒരു സര്‍ഗ്ഗാത്മകതയാണത്. ഭാഷയിലും , രൂപശില്‍പ്പത്തിലും , ചിന്തയിലും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുടെ രചനകള്‍ പുലര്‍ത്തുന്ന സാരള്യം മറ്റു പല മലയാളി എഴുത്തുകാരുടെ കൃതികളെ അപേക്ഷിച്ച് ജീവിതത്തെയും , ജീവിത സന്ദര്‍ഭങ്ങളെയും , മനുഷ്യരെയും , പ്രപഞ്ചത്തെയും സംബന്ധിച്ച വലിയ ആഴങ്ങള്‍ സന്നിഹിതമാക്കുന്നവയായിരുന്നു.

മലയാള ഭാഷാ സ്‌നേഹികളായ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ഏഴാമത് ഇടുക്കി ജില്ലാ സംഗമം ഏപ്രില്‍ 21 ന് ബര്‍മിംഹ്ഹാമില്‍
ഏഴാമത് ഇടുക്കി ജില്ലാ സംഗമം ഏപ്രില്‍ 21 ന് ബര്‍മിംഹ്ഹാമില്‍
എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
യുക്മ നേഴ്‌സസ് ഫോറം ദേശീയ തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു: സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി പത്തിന് കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
യുക്മ നേഴ്‌സസ് ഫോറം ദേശീയ തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു: സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി പത്തിന് കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
യുവാവിന് കൈത്താങ്ങായി ലണ്ടന്‍ സെന്റ് തോമസ് യാക്കോബിറ്റ് ചര്‍ച്ച്
യുവാവിന് കൈത്താങ്ങായി ലണ്ടന്‍ സെന്റ് തോമസ് യാക്കോബിറ്റ് ചര്‍ച്ച്
പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍ പ്രസിദ്ധീകണത്തിലേക്ക്
പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍ പ്രസിദ്ധീകണത്തിലേക്ക്
ഇഷ്ടഗാന റൗണ്ട് അവസാനിക്കുമ്പോള്‍ യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗായകരെ നെഞ്ചിലേറ്റിക്കൊണ്ട് യൂറോപ്പ് മലയാളികള്‍ ആവേശക്കൊടുമുടിയില്‍; അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
ഇഷ്ടഗാന റൗണ്ട് അവസാനിക്കുമ്പോള്‍ യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗായകരെ നെഞ്ചിലേറ്റിക്കൊണ്ട് യൂറോപ്പ് മലയാളികള്‍ ആവേശക്കൊടുമുടിയില്‍; അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹ മനസുകള്‍ നല്കിയത് 4687.25 പൗണ്ട്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹ മനസുകള്‍ നല്കിയത് 4687.25 പൗണ്ട്
ബെഡ്‌ഫോര്ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച
ബെഡ്‌ഫോര്ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച
More Stories..