TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

ബാലസജീവ് കുമാര്‍: ഈ വരുന്ന ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ സര്‍വ്വ സജ്ജമായ വിന്‍ഡ് ലീ സ്റ്റേഡിയത്തില്‍ വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുമ്പോള്‍ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്നുറപ്പാണ്.

എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ നാഷണല്‍ കായിക മേളയിലേക്ക്. വിവിധ റീജിയനുകളില്‍ നിന്നും വിജയിച്ചെത്തിയവര്‍ മാത്രം മാറ്റുരയ്ക്കുന്നു എന്നതിനാല്‍ മത്സരങ്ങള്‍ വീറുറ്റതാവുമെന്ന് തീര്‍ച്ച. റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

കായിക മേളക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന് ആരംഭിക്കും . കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന മാര്‍ച്ച് പാസ്റ്റ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.റോജിമോന്‍ വര്ഗീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കായികമേള ജനറല്‍ കണ്‍വീനര്‍ ശ്രീ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.

യുക്മയുടെ പ്രമുഖ റീജിയനുകളില്‍ എല്ലാം തന്നെ ഇതിനകം സ്‌പോര്‍ട്‌സ് മേളകള്‍ നടത്തിക്കഴിഞ്ഞു. എല്ലാ റീജിയണലുകളിലും നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. റീജിയണല്‍ മത്സരങ്ങള്‍ നടന്ന അതെ രീതിയില്‍ തന്നെയാണ് നാഷണല്‍ മത്സരങ്ങളും തയ്യാര്‍ ചെയ്തിരിക്കുന്നത്. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, അഡല്‍ട്‌സ് സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200.800 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് മത്സരങ്ങളും 4 x 400 മീറ്റര്‍ റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്. യുകെയിലെ പ്രഗത്ഭരായ ടീമുകള്‍ ഏറ്റുമുട്ടുന്ന മേളയുടെ പ്രധാന ആകര്‍ഷണ ഇനമായ വടംവലി ഒരു ദിനം നീണ്ടു നില്‍ക്കുന്ന ഈകായിക മാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിക്കും .

വിജയികള്‍ക്ക് എല്ലാം ട്രോഫികളും മെഡലുകളും നല്കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജിയനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ച് ആദരിക്കുന്നതാണ്. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , കായികമേളയുടെ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം:

Wyndley Leisure Cetnre,
Clifton Road
Sutton Colfield,
Birmingham,
B73 6EB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
ലിംക കലാമേള വര്‍ണ്ണാഭമായി
ലിംക കലാമേള വര്‍ണ്ണാഭമായി
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
More Stories..