TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ പുതിയ ഇടയന്‍ റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാരീഷ് കമ്മിറ്റി യോഗം വിലയിരുത്തി. ഇതു വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍ എന്നിവര്‍ യോഗത്തില്‍ വിശദീകരിച്ചു.

ഒരുക്കങ്ങളെല്ലാം അതിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് ട്രസ്റ്റിമാര്‍ യോഗത്തെ അറിയിച്ചു. തിരുന്നാള്‍ കൂടുതല്‍ വിശ്വാസത്തോടും ഭക്തിയോടും കൂടി കൊണ്ടാടുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജോസച്ചന്‍ യോഗത്തില്‍ അവതരിപ്പിച്ചു. അച്ചന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തിരുനാളിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

ജോസച്ചന്‍ എത്തുന്നതിന് മുന്‍പ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍ നടന്നു വന്നിരുന്നത്.
യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഒരുക്കുന്നുണ്ടെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

ഈ വര്‍ഷം ജൂണ്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറുന്നത്. കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, വി.കുര്‍ബാനയും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളിലെ പോലെ ഉല്പന്ന ലേലവും ഉണ്ടായിരിക്കും. കൊടിയേറുന്ന ദിവസം മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അല്‍ഫോസാമ്മയുടെ നൊവേനയും തിരുനാള്‍ ദിവസം വരെ ഉണ്ടായിരിക്കും.

ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം പ്രശസ്ത ഗായകനായ ഫാ. വില്‍സന്‍ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോര്‍ജ്, ജോബ് സജോവ് (കീബോര്‍ഡ്) അഷീറ്റാ സേവ്യര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.

https://youtu.be/PeIeXPV3ec

ഗാനമേളയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം റവ. ഫാ.മാത്യു കരിയിലക്കുളം ക്വയര്‍ ടീം ക്യാപ്റ്റനായ മിന്റോ ആന്റണിയുടെ മാതാപിതാക്കളായ ആന്റണി അരീക്കല്‍ സാറിനും ഭാര്യ ത്രേസ്യാമ്മ ആന്റണിക്കും കൈമാറി നിര്‍വ്വഹിച്ചിരുന്നു. ഗാനമേളയുടെ ടിക്കറ്റ് വില്പന അന്തിമഘട്ടത്തിലെത്തി നില്കുകയാണെന്ന് പ്രാഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോബ്, അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിക്കുന്നു.

07866015768
07985641921
07809295451
07414842481
07988428996

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം പൊന്‍ വെള്ളിക്കുരിശുകളും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്‌ലക്‌സുകള്‍, വിവിധ നിറത്തിലുള്ള കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ് റോഡുകളില്‍ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ഈ വര്‍ഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത്. ഇക്കാര്യം ഏവരുടേയും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് പാച്ചോര്‍ വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരി ക്കുന്നതാണ്. യു കെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു. ‘യു കെയിലെ മലയാറ്റൂര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് നാടിന്റെ വിവിധ ഭാഗത്ത് നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു ആന്റണി O7809295451,
സുനില്‍ കോച്ചേരി O7414842481,
ടിങ്കിള്‍ ഈപ്പന്‍ 07988428996

ദേവാലയത്തിന്റെ വിലാസം:

ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.

ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:

FORUM CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
More Stories..