1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

Alex Varghese (മാഞ്ചസ്റ്റര്‍): ജൂത ക്രിസ്തീയ പാരമ്പര്യത്തില്‍ പെട്ട ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുബങ്ങളില്‍ നിന്നും നാനൂറ് യഹൂദ ക്രിസ്ത്യാനികള്‍ ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ ബിഷപ് ഉര്‍ഹാ മാര്‍ യൗസേപ്പിന്റെയും നാല് വൈദികരുടേയും ഡീക്കന്‍മാരുടേയും അകമ്പടിയോട AD 345 ല്‍ ദക്ഷിണ മെസോപൊട്ടാമിയയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ വന്ന് താമസിക്കുകയും അങ്ങനെ ക്‌നാനായ പാരമ്പര്യം കേരളത്തില്‍ ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ അടിയുറച്ച വിശ്വാസത്തിലും പാരമ്പര്യത്തിലും സ്വയവംശ ശുദ്ധിയിലും ദൈവപരിപാലനയില്‍ ആ ജനത വളന്നുവന്നു. കാലക്രമേണ കേരളത്തില്‍ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും അവരുടെ കുടിയേറ്റം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .

ഏത് ദേശത്ത് ആയിരുന്നാലും തങ്ങള്‍ക്ക് തലമുറ തലമുറയായി പകര്‍ന്നു കിട്ടിയ വിശ്വസ ജീവിതവും പാരമ്പര്യങ്ങളും സ്വവംശ ശുദ്ധിയും നെഞ്ചിലേറ്റി അവര്‍ അടുത്ത തലമുറക്ക് പകര്‍ന്ന് കൊണ്ടിരിക്കുന്നു. യുകെയിലേക്ക് കുടിയേറിയ ക്‌നാനായ ജനത UKKCA എന്ന വടാ വൃക്ഷത്തിന്റെ തണലില്‍ ഒന്നായി മാറി. ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ പ്രഥമ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി അനുവദിച്ചു നല്കി. ഇപ്പോള്‍ 15 മിഷനുകളുമായി സഭയോടൊത്ത് വിശ്വാസ തീവ്രതയും പാരമ്പര്യവും മുറുകെ പിടിച്ച് ക്‌നാനായ ജനത ദൈവപരിപാലനയില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ഈ ജനത്തെ നയിക്കുവാന്‍ വേണ്ട ശ്രേഷ്ഠമായ വൈദികരെ നല്കി ദൈവം തന്റെ ജനത്തെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

യുകെയിലെ പ്രഥമ ക്‌നാനായ മിഷനായ മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നാളെ ശനിയാഴ്ച (6/10/18)വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ രാവിലെ പത്തുമണിക്ക് പ്രസുദേന്തി വാഴ്ചയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. വര്‍ഷങ്ങളായി ഇടവകയില്‍ നടന്നുവരുന്ന തിരുന്നാളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ബഹു: റവ: ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന തിരുന്നാള്‍ റാസയില്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരാകും.

റോയ് മാത്യുവിന്റേയും ജോസ് പടപുരയ്ക്കലിന്റെയും, നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിക്കും. തിരുനാള്‍ കുര്‍ബാനക്ക് ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിക്കും.

തിരുനാള്‍ കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ടിന്റൈയും ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റി കുര്‍ബ്ബാനയ്ക്ക് വേണ്ട ഒരുക്കങ്ങളും അള്‍ത്താര ശുശ്രൂഷികളുടെയും കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ വിജയത്തിനായി നടന്നു വരുന്നത്.

നമ്മുടെ കര്‍ത്താവിന്റെ ഈ ബലിയര്‍പ്പണത്തില്‍ സ്വര്‍ഗ്ഗത്തിലെ മാലഖ വ്രന്തത്തോടും വിശുദ്ധരോടുമൊപ്പം പരിശുദ്ധ അമ്മയും നമ്മുക്ക് വേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കുവാന്‍ ബലി പീഠത്തിന്റെ ചുറ്റിലും അള്‍ത്താരയില്‍ ഉണ്ടാവും. അങ്ങനെ സ്വര്‍ഗത്തിന്റെ വാതില്‍ കര്‍ത്താവ് നമ്മുക്കായി തുറക്കും. നമ്മുക്ക് ഒരുങ്ങാം ആ പുണ്യ നിമിഷങ്ങള്‍ക്കായി. നമ്മുടെ പ്രാര്‍ഥകളെ പരിശുദ്ധ അമ്മ വഴി കര്‍ത്താവിലേക്ക് അര്‍പ്പിക്കാം, നിരവധിയായ അനുഗ്രഹങ്ങള്‍ നമ്മുക്ക് പ്രാപിക്കാം. നമ്മുക്ക് ലഭിച്ച നിരവധിയായ അനുഗ്രഹങ്ങക്ക് പരിശുദ്ധ അമ്മ വഴി കര്‍ത്തവിനോട് നന്ദി പറയാം. പരിശുദ്ധ അമ്മയെ നമ്മുടെ ജിവിതത്തോട് ചേര്‍ത്ത് പിടിക്കാം.
ദൈവം നിങ്ങളേയും കുടുബത്തേയും അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ തിരുന്നാളിന്റെ പുണ്യ നിമിഷങ്ങളിലേക്ക് എല്ലാരേയും ഹൃദയപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

ST. ANTONYS CHURCH,
DUNKERY ROAD,
PORTWAY,
WYTHENSHAWE,
MANCHESTER,
M22 0WR.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.