TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) തങ്ങളുടെ ഓണാഘോഷവും, കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വലിയ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ തികച്ചും ലളിതമായിട്ടാണ് സംഘടിപ്പിച്ചത്. ഓണസദ്യയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ സംബന്ധിച്ചു.

കേരളത്തിലെ പ്രളയദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്, അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുയോഗവും യു കെ സിവില്‍ സര്‍വ്വീസിലെ ഏക ഉന്നത ഉദ്യോഗസ്ഥനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്തു. എം.എം. സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മൈക്ക് കേയില്‍ എം.പി., മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍മാരായ എഡി ന്യൂമാന്‍, ബ്രയാന്‍. ഒ. നീല്‍, മുന്‍ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മുന്‍ പ്രസിഡന്റുമാരെ യോഗത്തില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
ജി.സി.എസ്.ഇ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അഭിഷേക് അലക്‌സ്, ജിക്കു ജെയിന്‍, ഓസ്റ്റിന്‍ ഷിജു, ഷാരോണ്‍ മനോജ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

അനേഖ അലക്‌സ്, ആഷ്‌ലി ജോസ് എന്നിവര്‍ അവതാരകരായി യോഗനടപടികള്‍ ആരംഭിച്ചു. എം.എം.സി.എ വിമന്‍സ് അവതരിപ്പിച്ച തിരുവാതിരയോടെ ആരംഭിച്ച കലാ പരിപാടികളില്‍ എം.എം.സി.എ ഡാന്‍സ് സ്‌കൂളിലെ കുട്ടികളും മറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിത്യസ്തമായ കലാ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ഡാന്‍സ് ടീച്ചര്‍ ദിവ്യ രഞ്ജിത്ത്, കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാം എന്നിവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വൈകുന്നേരം 5 ന് ആരംഭിച്ച ചാരിറ്റി സംഗീത സായാഹ്നത്തിന് ഗായകരായ രഞ്ജിത്ത് ഗണേഷ്, ഷാജു ഉതുപ്പ്, ബെന്നി ജോസഫ്, റോയ് മാത്യു, ഷിബു ബോള്‍ട്ടന്‍, മിന്റോ ആന്റണി, പ്രീതാമിന്റോ, സനല്‍ ജോണ്‍, ജയന്‍ ജോണ്‍, ഷാജി കല്ലടാന്തിയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ഉന്നത നിലവാരം പുലര്‍ത്തിയ ഗാനമേളയും,കോമേഡിയനായ അശോക് ഗോവിന്ദിന്റെ കോമഡിയും സ്‌പോട്ട് ഡബ്ബിംഗും, അതിലുമുപരിയായി രാധേഷ് നായരുടെ നേതൃത്വത്തില്‍ 16 പേര്‍ അടങ്ങുന്ന ‘മാഞ്ചസ്റ്റര്‍ മേളം” ഫുള്‍ ടീം അവതരിപ്പിച്ച മേളവും കാണികള്‍ക്ക് നല്ലൊരു സ്റ്റേജ് പ്രോഗ്രാം ആസ്വദിച്ചതിന്റേയും കണ്ടതിന്റെയും അനുഭവമായി. ജോജോ തോമസിന്റെ നേതൃത്വത്തില്‍ ജെ.ജെ. ഓഡിയോസ് ശബ്ദവും വെളിച്ചവും ക്രമീകരിച്ചു. രാത്രി 9 മണിയോടെ പരിപാടികള്‍ അവസാനിച്ചു.

ടീം എം.എം.സി.എ അംഗങ്ങളായ സാബു ചാക്കോ, ഹരികുമാര്‍ പി.കെ, റോയ് ജോര്‍ജ്, ആഷന്‍ പോള്‍, ബിജു.പി.മാണി, ജോബി മാത്യു, ജോബി തോമസ്, മോനച്ചന്‍ ആന്റണി, കുര്യാക്കോസ് ജോസഫ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
ഓണാഘോഷവും ചാരിറ്റി സംഗീത സായാഹ്നവും വന്‍ വിജയമാക്കുവന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
More Stories..