TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ദൈവ സംഗീതത്തിന്റെ ഗീതികകള്‍ കുടുംബമൊന്നാകെ, പ്രത്യേകിച്ച് യുവജന ഹൃദയങ്ങള്‍ക്കായി പകര്‍ന്നുനല്‍കാന്‍ സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് മാഞ്ചസ്റ്ററിലെത്തുന്നു. മെയ് 5ന് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡ് ഓഡേഷ്യസ് ചര്‍ച്ച് കണ്‍സേര്‍ട്ട് ഹാളാണ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് വേദിയാകുന്നത്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക് കണ്‍സേര്‍ട്ട് എന്ന അംഗീകാരം നേടിയ എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ആദ്യ പതിപ്പ് വന്‍വിജയമായ ശേഷമാണ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കുന്ന എബ്ലേസ് കണ്‍സേര്‍ട്ട് ഏഴര വരെ അരങ്ങേറും.

കണ്‍സേര്‍ട്ടിന് മുന്നോടിയായി ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന മലയാളം ശുശ്രൂഷ ഇതേ വേദിയില്‍ രാവിലെ 9ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. മലയാളം ശുശ്രൂഷയ്ക്ക് എന്‍ട്രി പാസ് ആവശ്യമില്ല. ഈ പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് സെഹിയോണ്‍ യുകെ ‘ദി വിറ്റ്‌നസസ്’ അവതരിപ്പിക്കുന്ന ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന്’ വേദിയൊരുക്കുക.

മൂന്നരയ്ക്ക് ആരംഭിക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് ആവശ്യമായ എന്‍ട്രി പാസുകള്‍ sehionuk.or/register എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്വന്തമാക്കാം. മാഞ്ചസ്റ്റര്‍ എബ്ലേസിന് 10 പൗണ്ടാണ് എന്‍ട്രി പാസ് ഫീസ്. ആയിരം സീറ്റുകളാണ് സദസ്സില്‍ ഒരുക്കുന്നത്. ഫാമിലി ടിക്കറ്റ് 30 പൗണ്ട് നല്‍കി സ്വന്തമാക്കാം. യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ നവീനമായ ദൗത്യമാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്‌സ് & ടീന്‍സിന്റെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഒരുങ്ങുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഈ ചടങ്ങ്. ഈ പ്രാധാന്യം മനസ്സിലാക്കി യുകെയിലെ എല്ലാ മാതാപിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണം. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്. ദൈവത്തിലേക്കുള്ള പാതയില്‍ യുവതലമുറയ്ക്ക് വഴികാട്ടിയാകുന്ന എബ്ലേസ് 2.0 മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജീവിതത്തിലെ ഒരു അവിസ്മരണീയ മുഹൂര്‍ത്തമായി മാറുമെന്ന് ഉറപ്പ്.

മലയാളത്തിലുള്ള ധ്യാനം രാവിലെ 9 മുതല്‍ 2 വരെ.

പ്രോഗ്രാം: എബ്ലേസ് 2.0, മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്

തീയതി: 2018 മെയ് 5 ശനിയാഴ്ച

പരിപാടി നടക്കുന്നവേദിയുടെ വിലാസം:

ഓഡേഷ്യസ് ചര്‍ച്ച്, ട്രിനിറ്റി വേ, സാല്‍ഫോര്‍ഡ്, M3 7BD

സമയം: 3.30 pm 7.30 pm

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

രാജു ആന്റണി: O7912217960
രാജു ചെറിയാന്‍: 07443630066, ?
ക്ലെമന്‍സ്: 07949499454

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

വാറ്റ്‌ഫോഡില്‍ 13 ജൂലായ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30 നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ്
വാറ്റ്‌ഫോഡില്‍ 13 ജൂലായ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30 നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ്
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ നേതൃത്വത്തില്‍ യൂത്ത് ക്യാമ്പ് ASPIRE 2K18 ജൂലൈ 20, 21, 22 തിയതികളില്‍
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ നേതൃത്വത്തില്‍ യൂത്ത് ക്യാമ്പ് ASPIRE 2K18 ജൂലൈ 20, 21, 22 തിയതികളില്‍
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് മാഞ്ചസ്റ്റര്‍ ലിവര്‍പൂള്‍ അബര്‍ഡീന്‍ ബ്രിസ്റ്റോള്‍ സൗത്തെന്‍ഡ് ഓണ്‍സി ഇടവക തല പ്രവര്‍ത്തനോത്ഘാടനം ആഗസ്ത് 24 മുതല്‍
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് മാഞ്ചസ്റ്റര്‍ ലിവര്‍പൂള്‍ അബര്‍ഡീന്‍ ബ്രിസ്റ്റോള്‍ സൗത്തെന്‍ഡ് ഓണ്‍സി ഇടവക തല പ്രവര്‍ത്തനോത്ഘാടനം ആഗസ്ത് 24 മുതല്‍
ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും ഇന്ന് ; ഗിഫ്റ്റുകള്‍ക്ക് പകരമായി കിട്ടുന്ന പണം ചാരിറ്റിക്കും

പ്രശസ്ത സംഗീതജ്ഞനും സുറിയാനി ഗവേഷകനുമായ ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നു; അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററില്‍
പ്രശസ്ത സംഗീതജ്ഞനും സുറിയാനി ഗവേഷകനുമായ ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നു; അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററില്‍
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കു ഷാജി വാറ്റ്‌ഫോഡ് നേതൃത്വം നല്‍കും
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കു ഷാജി വാറ്റ്‌ഫോഡ് നേതൃത്വം നല്‍കും
അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന ജൂലൈ 1 നു
അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന ജൂലൈ 1 നു
ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ജൂലൈ 7ന്; ഗിഫ്റ്റുകള്‍ക്ക് പകരം തുക ചാരിറ്റിയ്ക്ക്

സെഹിയോന്‍ യുകെ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ലണ്ടനില്‍
സെഹിയോന്‍ യുകെ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ലണ്ടനില്‍
More Stories..