TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

Soji T Mathew (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 2426 വരെ വെള്ളി, ശനി, ഞായര്‍ തിയതികളില്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സിന്റെ ഇടവക കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന സെക്രട്ടറിയും ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായ റവ ഫാ ഹാപ്പി ജേക്കബ് ഉത്ഘാടനം ചെയ്തു കൊണ്ടു ഭദ്രാസന പ്രതിനിധി റ്റോജി തരകന്‍ ട്രസ്റ്റി ബിനോയ് മാത്യു, ട്രസ്റ്റി ലിറ്റോ ടൈറ്റസ് എന്നിവര്‍ക്ക് ആദ്യ അപേക്ഷ ഫാറം വിതരണം ചെയ്തു.

അബര്‍ഡീന്‍ സെന്റ് തോമസ് ലിവര്‍പൂള്‍ സെന്റ് തോമസ് പള്ളികളില്‍ ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായ റവ ഫാ എല്‍ദോ പി വര്‍ഗീസ് ഉത്ഘാടനം ചെയ്തു കൊണ്ട് യഥാക്രമം ഭദ്രാസന പ്രതിനിധി റോബിന്‍ മാത്യു, ഇടവക സെക്രട്ടറി സജീ തോമസ്, ഷിനോജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും ലിവര്‍പൂള്‍ പള്ളിയില്‍ ഭദ്രാസന പ്രതിനിധി അനില്‍ ജോര്‍ജ്, സെക്രട്ടറി സുനില്‍മാത്യു, ട്രസ്റ്റി കുര്യന്‍ വര്‍ക്കി എന്നിവര്‍ക്ക് ഫാം വിതരണം ചെയ്തു.

ബ്രിസ്റ്റോള്‍ സെന്റ് മേരിസ് പള്ളിയില്‍ ഭദ്രാസന കൗണ്‍സിലര്‍ റവ ഫാ മാത്യുസ് കുര്യാക്കോസ് ഉത്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റോജന്‍ തോമസ് നിരണം, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി വിനോദ് വല്യത്ത് തുടങ്ങി മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ആധ്യാത്മീക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് അപേക്ഷാ ഫാം വിതരണം ചെയ്യുകയുണ്ടായി.

സൗത്തെന്‍ഡ് ഓണ്‍സി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍ത്തമറിയം വനിതാ സമാജം ഭദ്രാസനം ഉപാധ്യക്ഷനും ഇടവക വികാരിയുമായ റവ ഫാ ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരി , ഭദ്രാസന പ്രതിനിധി സണ്ണി എബ്രഹാമിന് ആദ്യ അപേക്ഷ ഫോറം നല്‍കികൊണ്ട് പ്രവര്‍ത്തനോത്ഘാടനവും നിര്‍വഹിച്ചു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ 20 നു
ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ 20 നു
ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍
ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ 16 നു, നാളെ.
ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ 16 നു, നാളെ.
എയ്ല്‍സ്‌ഫോഡില്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഞായറാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്യും
എയ്ല്‍സ്‌ഫോഡില്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഞായറാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്യും
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍.
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍.
ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാര്‍ച്ച് 8,9,10 തീയ്യതിയില്‍ ലണ്ടനില്‍
ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാര്‍ച്ച് 8,9,10 തീയ്യതിയില്‍ ലണ്ടനില്‍
പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ടെമ്പിളില്‍ 20 നു.
പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ടെമ്പിളില്‍ 20 നു.
More Stories..