TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

സജീഷ് ടോം  (യുക്മ പി ആര്‍ ഒ): മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച എല്ലാ യുക്മ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ആകര്‍ഷകമായ മുഴുദിന പരിപാടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മികച്ച യുക്മ റീജിയണുകള്‍, 120 അംഗ അസോസിയേഷനുകളില്‍നിന്നുള്ള കേമന്മാരായ അസോസിയേഷനുകള്‍, എ ലെവല്‍, ജി സി എസ് ഇ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാര്‍ത്ഥികള്‍, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികള്‍ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങള്‍, മാജിക് ഷോ എന്നിങ്ങനെ നിരവധിയായ കലാപരിപാടികള്‍ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.

വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാര്‍ഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നടക്കുന്ന ‘നോണ്‍ സ്റ്റോപ്പ് പ്രോഗ്രാ’മുകള്‍, മാഞ്ചസ്റ്റര്‍ കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും ആകര്‍ഷകമായ മലയാളി പരിപാടികളില്‍ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതില്‍ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യുഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയില്‍ നടക്കും.

യുക്മ ഫെസ്റ്റിനെക്കുറിച്ചുള്ള വിശദമായ ആലോചനകള്‍ക്കായി നവംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യുക്മ നാഷണല്‍, റീജിയണല്‍ ഭാരവാഹികളും, നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള അസോസിയേഷന്‍ ഭാരവാഹികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കും.

ദേശീയ യുക്മ ഫെസ്റ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗീസുമായി ബന്ധപ്പെടേണ്ടതാണ് (07985641921). യുക്മ ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാ യു കെ മലയാളികളുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം…
യുക്മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം…
ലെസ്റ്റര്‍ അഥീനയില്‍ നടക്കുന്ന ശ്രീരാഗം 2019ന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ആദ്യടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് എല്‍കെസി ഭാരവാഹികള്‍
ലെസ്റ്റര്‍ അഥീനയില്‍ നടക്കുന്ന ശ്രീരാഗം 2019ന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ആദ്യടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് എല്‍കെസി ഭാരവാഹികള്‍
വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് കൈമാറി
വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് കൈമാറി
യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന് നവനേതൃത്വം
യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന് നവനേതൃത്വം
യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഒക്‌റ്റോബര്‍ ഒന്‍പത് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഒക്‌റ്റോബര്‍ ഒന്‍പത് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹ കുട്ടായ്മ മെയ് മാസം നാലാം തീയതി  വുള്‍വര്‍ഹാംപ്‌ടെണില്‍
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹ കുട്ടായ്മ മെയ് മാസം നാലാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍
അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
More Stories..