TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

ബാലസജീവ് കുമാര്‍ (യുക്മ പി. ആര്‍. ഒ): യുക്മ നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി അര്‍ദ്ധ കാലാവധിയിലെ ജനറല്‍ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളില്‍ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ജനറല്‍ ബോഡി യോഗത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷന്‍ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.

യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, സെക്രട്ടറി റോജിമോന്‍ വറുഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുന്നതും, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണല്‍ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വര്‍ഷത്തെ പരിപാടികള്‍ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഓരോ റീജിയന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണല്‍ പ്രസിഡന്റ് (അല്ലെങ്കില്‍ സെക്രട്ടറി) എന്നിവര്‍ക്കും അവസരം നല്‍കുന്നതാണ്.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യുക്മയെ വളര്‍ത്തുന്നതിനോടൊപ്പം, യു കെ മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറല്‍ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചര്‍ച്ചകളും ഉണ്ടായിരിക്കും. യുക്മ ജനറല്‍ ബോഡിയില്‍ ചര്‍ച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങള്‍ ഉണ്ട് എങ്കില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയില്‍ അഡ്രസ്സില്‍ അറിയിക്കേണ്ടതാണ്.

രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നതും തുടര്‍ന്ന് യുക്മ നാഷണല്‍ ജനറല്‍ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാന്‍ നിസ്വാര്‍ത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു

യോഗം നടക്കുന്ന വേദിയുടെ വിലാസം,

The Royal Hotel Walsall,
Ablewell tSreet, WS1 2EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

വയോങ് വാരിയേഴ്സിനെ തൂത്തെറിഞ്ഞു ന്യൂകാസ്റ്റിൽ ഹണ്ടേഴ്സ് വയോങ് സൂപ്പർ ലീഗ് ചാമ്പ്യന്മാർ
വയോങ് വാരിയേഴ്സിനെ തൂത്തെറിഞ്ഞു ന്യൂകാസ്റ്റിൽ ഹണ്ടേഴ്സ് വയോങ് സൂപ്പർ ലീഗ് ചാമ്പ്യന്മാർ
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍3 മത്സരങ്ങളുടെ രണ്ടാം റൗണ്ടിന് സൂപ്പര്‍ ഫിനിഷിംഗ്; 1970, 80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി എത്തുന്നു ജിസ്‌മോളും വിനുവും പിന്നെ കൃപയും
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍3 മത്സരങ്ങളുടെ രണ്ടാം റൗണ്ടിന് സൂപ്പര്‍ ഫിനിഷിംഗ്; 1970, 80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി എത്തുന്നു ജിസ്‌മോളും വിനുവും പിന്നെ കൃപയും
വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
സംശുദ്ധമായൊരു പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ചേതന യുകെക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
സംശുദ്ധമായൊരു പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ചേതന യുകെക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
ഭാവസാന്ദ്രമായ ശബ്ദഗാംഭീര്യവുമായി ആനന്ദ്; സ്വരമാധുരിയുടെ മഴവില്‍ കാവടിയുമായി രചന; ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് വിസ്മയ കാഴ്ചയാകുന്നു

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനും വന്‍ ജനപിന്തുണ; കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിനന്ദന പ്രവാഹം പൊഴിക്കുന്നു
യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനും വന്‍ ജനപിന്തുണ; കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിനന്ദന പ്രവാഹം പൊഴിക്കുന്നു
നാലാമത് യുകെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്
നാലാമത് യുകെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്
More Stories..