1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

വര്‍ഗീസ് ഡാനിയേല്‍ (പി.ആര്‍.ഒ, യുക്മ, മാഞ്ചസ്റ്റര്‍): ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും സംഗീതവുമായി കലയുടെ അനുഗ്രഹീതമായ ഒരു ദിവസത്തിന് തിരിതെളിയും. പത്തൊന്‍പതിന് ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വെല്‍ക്കം ഡാന്‍സിന് നേതൃത്വം നല്‍കുന്നത് മികച്ച നര്‍ത്തകിയും അനുഗ്രഹീത കലാകാരിയും യുക്മയുടേതടക്കം നിരവധി മത്സര വേദികളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സ്റ്റെഫി സ്രാമ്പിക്കലാണ്. എറിന്‍ സാജു, നേഹാ ബെന്നി എന്നിവരാണ് സ്റ്റെഫിയുടെ സംഘത്തിലെ മറ്റ് രണ്ട് പേര്‍.

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ (എം.എം.സി.എ) നിന്നുമുള്ള വനിതകളായിരിക്കും തിരുവാതിര അവതരിപ്പിക്കുക. തിരുവാതിര സംഘത്തില്‍ ലിസി എബ്രഹാം, ഷിജി ജയ്‌സന്‍, പ്രീതി ബിജു, രജനി ഹരികുമാര്‍, ദിവ്യ സനില്‍, റീനാ തോമസ്, റീനാ സിബി, ബിബി സജി എന്നിവരാണ്. തിരുവാതിര ഏറ്റവും മികച്ചതാക്കാന്‍ കഠിന പരിശീലനത്തിലാണ് എം.എം.സി.എയുടെ വനിതാ സംഘം.

യുകെയിലെ മികച്ച ഗായകര്‍ അടങ്ങിയ വി4 യു ബാന്റിന്റെ ഗാനമേള കാണികള്‍ക്ക് മികച്ച സംഗീത വിരുന്നായിരിക്കും സമ്മാനിക്കുക. യുക്മ ഫെസ്റ്റിന്റെ വേദിയില്‍ ഗാനങ്ങളുമായി എത്തുന്നത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ കൂടിയായ രഞ്ജിത്ത് ഗണേഷ്, ഷിബു, ഷാജു ഉതുപ്പ്, ജയന്‍ അമ്പിളി തുടങ്ങിയവരാണ്.

എം.എം.സി.എ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സുകള്‍ കാണികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സബ് ജൂനിയര്‍ ടീമില്‍ ഏഡ്രിയേല്‍ അലക്‌സ്, ദെവീനാ ജനീഷ്, ഇസബെല്‍ ബിജു, അമീലിയാ ബിജു, ഇഷാനാ രഞ്ജിത്ത്, ആഞ്ചലാ മാത്യു, ആന്‍സാ മാത്യു, തുടങ്ങിയവരാണ്.

ജൂനിയര്‍ ടീമില്‍ ആനന്ദ് ഹരികുമാര്‍, നോവിയ ഷിജി, ഇവാന്‍ ജോബി, എന്‍വിസ് സജി, അന്ന ബിബിന്‍, റൈന റോയ്, ലിയോണ റോയ് തുടങ്ങിയ കുട്ടികളാണ്. ദിവ്യ രഞ്ജിത്ത് ആണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

മാഞ്ചസ്റ്ററിലെ ഏറ്റവും മികച്ച ഹാളുകളിലൊന്നായ വിഥിന്‍ഷോ ഫോറം സെന്റിന്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019 പരിപാടി തികച്ചും സൗജന്യമായാണ്. യുക്മ പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ അവസാനത്തെ പരിപാടി എന്ന പ്രത്യേകതയും ഉണ്ട് യുക്മ ഫെസ്റ്റിന്. ഇന്നലെ ബെര്‍മിംഗ്ഹാമില്‍ കുടിയ യുക്മ നാഷനല്‍ കമ്മിറ്റി യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ ഫെസ്റ്റ് വന്‍പിച്ച വിജയമാക്കുവാന്‍ വേണ്ട കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.

യുക്മയുടെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായ യുക്മ യുഗ്രാന്റ് 2018 പദ്ധതിയുടെ ടിക്കറ്റിന്റെ നറുക്കെടുപ്പും യുക്മ ഫെസ്റ്റിന്റെ വേദിയില്‍ വച്ചാണ് നടക്കുന്നത്. യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്
സ്‌പോണ്‍സര്‍ ചെയ്യുന്ന ഒന്നാം സമ്മാനമായി കാറും തുടര്‍ന്ന് സ്വര്‍ണനാണയങ്ങളും ഭാഗ്യശാലികളെ തേടിയെത്തും. ഇനിയും ടിക്കറ്റുകള്‍ എടുക്കാത്തവര്‍ എത്രയും വേഗം ടിക്കറ്റുകള്‍ കരസ്ഥമാക്കി ഭാഗ്യ പരീക്ഷണത്തില്‍ പങ്കാളികളാവുക. ടിക്കറ്റ് വില്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം യുക്മയുടെ ചാരിറ്റി, അസോസിയേഷന്‍, യുക്മ റീജിയന്‍ നാഷണല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരിക്കും ഉപയോഗിക്കുക.

മാഞ്ചസ്റ്ററില്‍ വച്ച് യുക്മ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടി എന്ന പ്രത്യേകതയും യുക്മ ഫെസ്റ്റിനുണ്ട്. 700 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഫോറം സെന്ററില്‍ കാണികള്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ ചെന്നൈ ദോശ ടീമിന്റെ ഫുഡ് കൗണ്ടറില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതാണ്. ഈ വിന്ററില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് തികച്ചും സൗജന്യമായി മനസ് തുറന്ന് സന്തോഷിക്കുവാനും മികച്ച കലാപരിപാടികള്‍ ആസ്വദിക്കുവാനും ലഭിക്കുന്ന ഏറ്റവും വലിയ അവസരമായിരിക്കും യുക്മ ഫെസ്റ്റ്.

മാര്‍വിന്‍ ബിനോയുടെ മാജിക്, അശോക് ഗോവിന്ദിന്റെ കോമഡി, രഞ്ജു ജോര്‍ജിന്റെ കീ ബോര്‍ഡിലെ പ്രകടനം, ട്രാഫോര്‍ഡ് നാടക സമിതിയുടെ സിഗററ്റ് കൂട് നാടകം തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ അരങ്ങേറുന്ന യുക്മ ഫെസ്റ്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് വര്‍ഗ്ഗീസ് (ജനറല്‍ കണ്‍വീനര്‍) O7985641921
ഷീജോ വര്‍ഗ്ഗീസ് O7852931287

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.