TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

ഡോക്റ്റര്‍ ദീപ ജേക്കബ് (യുക്മ യൂത്ത് നാഷണല്‍ കോര്‍ഡിനേറ്റര്‍): യുക്മ ദേശീയ കമ്മറ്റിയും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനും ചേര്‍ന്ന് മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച യുക്മ യൂത്ത്പ രിപാടി മികച്ച ജന പങ്കാളിത്തത്തോടെ ഫെബ്രുവരി 10 ശനിയാഴ്ച വിജയകരമായി നടന്നു . 150 തില്‍ പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്ത പരിപാടി 2 മണിക്ക് തുടങ്ങി ആറരയോടെ സമാപിച്ചു. തിങ്ങി നിറഞ്ഞ സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പരിപാടി ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ കമ്മറ്റി നേതൃത്വം നല്‍കുന്ന യുക്മ യൂത്ത്, യുക്മ നേഴ്‌സസ് ഫോറം തുടങ്ങിയ ഓരോ പോഷക സംഘടനയും ഒന്നിനൊന്നു മെച്ചമായിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

ശക്തമായ മഴയും കൊടും തണുപ്പുമുണ്ടായിട്ടും മാഞ്ചസ്റ്റര്‍ , പ്രെസ്റ്റന്‍ , ബോള്‍ട്ടന്‍, സാല്‍ഫോര്‍ഡ് , വാറിംഗ്ടണ്‍, ലിവര്‍പൂള്‍ എന്നിവടങ്ങളില്‍ നിന്നും മികച്ച ജന പങ്കാളിത്തം ഉണ്ടായിരിന്നു. യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി , യുക്മ വൈസ് പ്രസിഡന്റ് ദീപ ജേക്കബ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസ് , മാഞ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലേഷ് ഭാസ്‌കരനും കെ ഡി ഷാജിമോന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

യു കെ യിലെ അധ്യാപകനായ ഷെഫീല്‍ഡില്‍ നിന്നുള്ള ബിനില്‍ പോളിന്റെ പ്രൈമറി മുതല്‍ GSCE വരെയുള്ള കരിക്കുലത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വളരെ പ്രയോജനകരമായിരിന്നു. മാറിക്കൊണ്ടിരിക്കുന്ന ഗ്രേഡിംഗ് സിസ്റ്റത്തെ മാതാപിതാക്കള്‍ക്ക് ബിനില്‍ പരിചയപ്പെടുത്തി . തുടര്‍ന്ന് വന്ന മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ പ്രേംദയാല്‍ വളരെ വിശദമായും വളരെ ചിട്ടയായും മെഡിക്കല്‍ അഡ്മിഷനെക്കുറിച്ചും തുടര്‍ പഠനത്തെക്കുറിച്ചും ആത്മാര്‍ഥമായി സംസാരിച്ചു . അനഘ ജോസ് തുടര്‍ന് ഡെന്റല്‍ മെഡിസിന്‍ അഡ്മിഷന്റെ പ്രായോഗിക തലത്തെക്കുറിച്ചും മനോഹരമായി സംസാരിച്ചു .

മിക്ക മാതാപിതാക്കള്‍ക്കും അറിയുവാന്‍ ആഗ്രഹമുള്ള ഗ്രാമര്‍ സ്‌കൂള്‍ അഡ്മിഷനെക്കുറിച്ച് ബോള്‍ട്ടണില്‍ നിന്നുമുള്ള സീനിയര്‍ അദ്ധ്യാപകന്‍ ഫിലിപ് കൊച്ചിട്ടി അറിവ് പങ്കു വെയ്ക്കുകയും മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു . തുടര്‍ന്ന് ബിസിനെസ്സ് മാനേജ്മന്റ് വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ഓസ്ട്രിയയില്‍ നിന്നുള്ള യു കെയില്‍ വിദ്യാര്‍ത്ഥിനിയായ സ്റ്റെഫി സ്രാമ്പിക്കല്‍ ക്ലാസ്സെടുത്തു. സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കണ്‍സള്‍റ്റന്റ് ആയ സ്റ്റീവ് വടക്കുംചേരി IT തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വളരെ വിശദമായി സംസാരിച്ചു . മാതാപിക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി നടത്തിയ ക്ലാസ് മികച്ച നിലവാരം പുലര്‍ത്തി.

യു കെയിലെ സെക്കന്ററി സ്‌കൂള്‍ ടീച്ചറും ഹള്ളിലെ മലയാളം സപ്പ്‌ളിമെന്ററി സ്‌കൂളിന്റെ ചെയറുമായ ആനി ജോസഫ് A ലെവല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികള്‍ക്ക് ആശങ്കയുള്ള പേര്‍സണല്‍ സ്റ്റേറ്റ്‌മെന്റ് എഴുതുന്നതിനെക്കുറിച്ചും വിശദീകരിച്ചു. ഫോറന്‍സിക് സൈക്കോളജി മാസ്റ്റേഴ്‌സ് സ്റ്റുഡന്റായ അഖില്‍ ഹാന്‍സിന്റെ സൈക്കോളജിയെക്കുറിച്ചുള്ള ക്ലാസ് സദസ്സ്‌സിന്റെ പങ്കാളിത്വത്തില്‍ വേറിട്ട് നിന്നു . സൈക്കോളജി തുടര്‍ പഠനത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും അറിവ് പങ്കു വെച്ചു.

യു കെയിലെ വളര്‍ച്ചയില്‍ മികച്ച നാലു small scale indutsry കളില്‍ ഒന്നായി ഈ വര്ഷം തിരഞ്ഞിടുക്കപ്പെട്ട GMP pharmaceutical കമ്പനിയുടെ ഉടമ ജിബി ജോര്‍ജ് ഉദ്യോഗാര്‍ത്ഥികളിലുണ്ടാവേണ്ട കഴിവുകളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും വളരെ ആകര്‍ഷകമായി സംസാരിച്ചു , മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ ക്ലാസ്സിനെക്കുറിച്ചു സദസ്സില്‍ നിന്നും ലഭിച്ചത് .

യുക്മ നേതൃത്വത്തിനും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനും എന്നത്തേക്കും അഭിമാനത്തോടെ ഓര്‍മ്മിക്കത്തക്കവണ്ണമുള്ളതായിരിന്നു ഈ പ്രോഗ്രാം. മീറ്റിംഗില്‍ വെച്ച് തന്നെ മറ്റു അസ്സോസിയേഷനുകളില്‍ ഇതുപോലുള്ള പരിപാടികള്‍ നടത്താന്‍ ആവശ്യവുമായി മുന്നോട്ടു വന്നത് തന്നെ ഈ പരിപാടിയുടെ വിജയത്തെയാണ് കാണിക്കുന്നത് . ദേശീയ തലത്തില്‍ വിവിധ റീജിയനുകളില്‍ യുക്മ യൂത്ത് പ്രോഗ്രാം നടത്തുവാന്‍ നേതൃത്വം നല്‍കുന്നത് യുക്മ യൂത്ത് നാഷണല്‍ കോര്‍ഡിനേറ്റര്‍സ് ആയ ഡോക്റ്റര്‍ ബിജു പെരിങ്ങാത്തറയും ഡോക്റ്റര്‍ ദീപ ജേക്കബും ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
More Stories..