TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2018

APPACHAN KANNANCHIRA (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെ യില്‍ നടത്തപ്പെടുന്ന രണ്ടാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങള്‍ വിശ്വാസോര്‍ജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കായി വിപുലമായ സംഘാടക സമിതികള്‍ റീജണുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിച്ചും കഴിഞ്ഞു.

ലണ്ടന്‍ റീജണലില്‍ ഫാ. ജോസ് അന്ത്യാംകുളം രക്ഷാധികാരിയായും, ഷാജി വാറ്റ്‌ഫോര്‍ഡ് ജനറല്‍ കണ്‍വീനറായും, ആന്റണി തോമസ്, ജോമോന്‍ ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി നിലവില്‍ വന്നു. വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജ് ആയിരിക്കും. ട്രാന്‍സ്‌പോര്‍ട്ട്, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പബ്ലിസിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട്, വോളണ്ടിയേഴ്‌സ് തുടങ്ങി വിവിധ ഉപ കമ്മിറ്റികളും പ്രവര്‍ത്തന നിരതമായി.

പ്രശസ്ത വചന പ്രഘോഷകനായ ബ്ര. സന്തോഷ് കരുമാത്രയാണ് ഒരുക്ക ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാ.ടെറിന്‍ മുല്ലക്കര, ഫാ. ജോസ് അന്ത്യാംകുളം എന്നിവരാണ് ലണ്ടനില്‍ ശുശ്രുഷകള്‍ നയിച്ചത്.ലണ്ടന്‍ റീജണിന്റെ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി ധാരാളം പേര്‍ ഒരുക്ക ധ്യാനത്തില്‍ പങ്കാളികളായി എത്തിയിരുന്നു.

‘പിതാവായ ദൈവത്തെ ലോകം മുഴുവന്‍ വെളിപ്പെടുത്തുക എന്ന കര്‍ത്തവ്യം ആണ് പുത്രനായ ദൈവം സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപെടുത്തിയത്. ഈ ദൗത്യം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബൃഹത്തായ കടമ നിറവേറ്റുവാന്‍ നിയോഗിക്കപ്പെട്ടവരാണ് സഭാമക്കള്‍.വിശ്വാസം വര്‍ദ്ധിക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ക്കു പ്രാമുഖ്യം നല്‍കുവാനും, പരിശുദ്ധാല്‍മ്മ കൃപ നിറക്കുവാനും, ആ ശക്തി ദൈവ രാജ്യം പടുത്തുയര്‍ത്തുവാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും അനിവാര്യമായ കടമയാണ്’ എന്നും ബ്ര.കരുമാത്ര ഓര്‍മ്മിപ്പിച്ചു.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, പരിശുദ്ധാല്‍മ ശുശ്രുഷകളില്‍ അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു കെ യില്‍ അഭിഷേകാഗ്‌നി ധ്യാനം നയിക്കുക.

രൂപതാ മക്കള്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കുവാനും, വ്യക്തിപരവും, കുടുംബപരവുമായ നവീകരണത്തിനും, അനുഗ്രഹത്തിനും ഉപകാരപ്രദമാകുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ റീജണിലെ ഓരോ മക്കളും പങ്കു ചേരണമെന്ന് ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 23
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 23
ഫാ. ജിന്‍സണ്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജിലും, ഫാത്തിമാ മാതാവിന്റെ തിരുന്നാളും നാളെ
ഫാ. ജിന്‍സണ്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജിലും, ഫാത്തിമാ മാതാവിന്റെ തിരുന്നാളും നാളെ
ഇംഗ്ലണ്ടിലെ ലിവര്‍പൂളിന്റെ തെരുവോരങ്ങളിലൂടെ ക്രിസ്തുരാജന്‍ ഇറങ്ങിയ സ്വര്‍ഗീയാനുഭവനിമിഷങ്ങള്‍. അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സമാപിച്ചു
ഇംഗ്ലണ്ടിലെ ലിവര്‍പൂളിന്റെ തെരുവോരങ്ങളിലൂടെ ക്രിസ്തുരാജന്‍ ഇറങ്ങിയ സ്വര്‍ഗീയാനുഭവനിമിഷങ്ങള്‍. അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സമാപിച്ചു
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജന്‍ ഇറങ്ങുന്ന അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ . ചരിത്രനിമിഷങ്ങള്‍ തത്‌സമയം ശാലോം വേള്‍ഡില്‍ ലോകമെമ്പാടും

നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018″ ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018″ ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
More Stories..