TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

Appachan Kannanchira (ലണ്ടന്‍):’സുവിശേഷവല്‍ക്കരണത്തോടൊപ്പംപ്രാര്‍ത്ഥനകളും, അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും, ശക്തമായ കൂട്ടായ്മ്മയും രൂപപ്പെടുത്തുക’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ നവംബര്‍ 4 നു ശനിയാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അഭിഷേകങ്ങളും വരദാനങ്ങളും സ്വീകരിക്കുവാന്‍ ആയിരങ്ങള്‍ തിരുവചന വേദിയിലേക്ക് എത്തുമ്പോള്‍ ജീവിക്കുന്ന ക്രിസ്തുവിന്റെ അടയാളങ്ങളും അനുഗ്രഹങ്ങളും അനുഭവേദ്യമാവാനും റീജണല്‍ തലത്തില്‍ ആല്മീയമായ ഒരുക്കവും, പ്രാര്‍ത്ഥനയുമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ വോളണ്ടിയേഴ്‌സും, ഒപ്പം വിശ്വാസി സമൂഹവും ഒരു മാസത്തിലേറെയായി തയ്യാറെടുപ്പിലാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ പരിശുദ്ധാല്‍മ ശുശ്രുഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും,പരിശുദ്ധാല്‍മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഹാരോ ലെഷര്‍ സെന്ററില്‍ പരിശുദ്ധ റൂഹാ കൃപാകള്‍ക്കായുള്ള ശുശ്രുഷകള്‍ നയിക്കുന്നതായിരിക്കും.

റീജണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രുഷ ലണ്ടനില്‍ പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവീക വരദാനങ്ങളും അനുഗ്രഹങ്ങളും ആല്‍മസന്തോഷവും, അത്ഭുത രോഗശാന്തികളും നേടിയെടുക്കാവുന്ന തിരുവചന ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി എത്തിച്ചേരുവാന്‍ വികാരി ജനറാള്‍ ഫാ.തോമസ് പറയടിയില്‍, കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്‍മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുത്തന്‍കുളങ്ങര ഒപ്പം സംഘാടക സമിതിയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ധ്യാന പരിസരങ്ങളില്‍ നിയന്ത്രിത കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harrow Leisure Cetnre, Christchurch Avenue,
Harrow, HA3 5BD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
More Stories..