TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

Appachan Kannanchira (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആല്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാല്‍മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവീക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവീക കൃപകള്‍ക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും,കാലഘട്ടത്തിലെ പരിശുദ്ധാല്‍മ ശുശ്രുഷകള്‍ക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരില്‍ പ്രശസ്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു കെ യില്‍ അഭിഷേകാഗ്‌നി ധ്യാനം ഈ വര്‍ഷം നയിക്കുക.

നവംബര്‍ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിള്‍ കണ്‍വെഷനോടെ റീജണല്‍ ധ്യാനങ്ങള്‍ക്കു സമാപനം കുറിക്കപ്പെടും.ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാഡമിയിലാണ്.

കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളും, പരിശീലനം നല്‍കുന്ന ക്ലാസ്സുകളും, കായിക മാമാങ്കങ്ങള്‍ക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആല്മീയ ക്ഷമതക്കും ആദ്ധ്യാല്‍മിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാല്‍മാവിന്റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേകങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നവീകരണത്തിനും സാക്ഷ്യമേകും എന്ന് തീര്‍ച്ച.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘാടക സമിതി ഒരുക്കുന്നുണ്ട്.

റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും,അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആല്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വോളണ്ടിയര്‍ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവര്‍ത്തന ക്ഷമമാണ്.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആല്മീയമാനസിക നവീകരണത്തിനും, ജീവിത തീര്‍ത്ഥ യാത്രയില്‍ നന്മയില്‍ നയിക്കപ്പെടുന്നതിനും, ആല്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ‘ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018′ വേദിയാവുമ്പോള്‍ അതിലേക്കു ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.

ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച രാവിലെ 9 :30 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harefield Sports Academy, Northwood Way, Harefield UB9 6ET

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍  ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
More Stories..