1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010
ബോബി മുക്കാടന്‍
ലിവര്‍പൂള്‍ : കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂള്‍ സെന്‍റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന തിരുപ്പിറവി ആഘോഷം ഭക്തിസാന്ദ്രമായി. ഡിസംബര്‍ 24ന് രാത്രി 10.30ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ലിവര്‍പൂള്‍ അതിരൂപതാ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബാബു അപ്പാടന്‍ നേതൃത്വം നല്‍കി.
ഹൃദയങ്ങളില്‍ ഉണ്ണിയേശു പിറന്നാല്‍ മാത്രമേ നമുക്ക് നല്ല ക്രിസ്ത്യാനികളാകാന്‍ സാധിക്കൂ എന്ന് ഫാ. ബാബു അപ്പാടന്‍ ക്രിസ്മസ് സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ദിവ്യബലിയെത്തുടര്‍ന്ന് യുവജനങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.
ക്രിസ്മസ് ദിനത്തില്‍ രാവിലെ എട്ടുമുതല്‍ ഒന്പതുവരെ ഗായകസംഘത്തിന്‍റെ കരോള്‍ ഗാനങ്ങളും ഫാ. ബാബു അപ്പാടന്‍റെ ക്രിസ്മസ് സന്ദേശവും ബി.ബി.സി റേഡിയോ പ്രക്ഷേപണം ചെയ്തത് ലിവര്‍പൂള്‍ മലയാളികള്‍ക്ക് വിലപ്പെട്ട ക്രിസ്മസ് സമ്മാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.