1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2019

ടോമി ജോസഫ് (ലെസ്റ്റര്‍): യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായികദിനാഘോഷവും ബാര്‍ബിക്യു നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച്ച നടക്കും. അഞ്ഞൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാര്‍ബിക്യു നൈറ്റും നടക്കുന്നത് ലെസ്റ്ററിലെ മദര്‍ ഓഫ് ചര്‍ച്ച് ഹാളിലും ഗ്രൗണ്ടിലുമായിട്ടാകും. കായികമത്സരങ്ങളിലും ബാര്‍ബിക്യു നൈറ്റിലും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ വിഭാഗങ്ങള്‍ക്കായി വിവിധ ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാകും ബാര്‍ബിക്യു നൈറ്റിന് തുടക്കമാവുക.

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയിലെ നിലവിലെ അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍ കെ സിയുടെ ഭാഗമായി തീരുന്നതിനുമുള്ള അവസരമൊരുക്കിക്കൊണ്ട് എല്‍ കെ സി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഇപ്പോള്‍ നടന്നു വരികയാണ്. മെയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി. എല്‍ കെ സിയുടെ വെബ്‌സൈറ്റായ എന്ന സൈറ്റില്‍ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണ്. വെബ്‌സൈറ്റ് വഴിയോ എല്‍ കെ സി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെമ്പര്‍ഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്.

ജൂണ്‍ ഒന്നിന് നടക്കുന്ന കായികമേളയിലേക്കും ബാര്‍ബിക്യു നൈറ്റിലേക്കും എല്ലാ എല്‍ കെ സി അംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.