1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2019

Alex Varghese (ലണ്ടന്‍) വെസ്റ്റ് ലണ്ടന്‍ സീറോ മലങ്കര കാത്തലിക് മിഷന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി.അന്തോണീസിന്റെ തിരുനാളും അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണ സ്വീകരണവും ജൂണ്‍ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ക്രമീകരിച്ചിരിക്കുന്നു. 

ഐസന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് സോറോസ് & സെന്റ്.ബ്രിഡ്ജറ്റ്‌സ് ദേവാലയത്തിലായിരിക്കും പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.
ഞാറാഴ്ച രണ്ടു മണിക്ക് അഭിവന്ദ്യ പിതാവിന് ഒദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുന്നാള്‍ വി.കുര്‍ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. വി.കുര്‍ബാനയ്ക്ക് ഫാ.തോമസ് മടുക്കംമൂട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എബ്രഹാം പ്ലാമൂട്ടില്‍ 07889451062
ഷാജി കൂത്തനേത്ത്:
07792030263.

ദേവാലയത്തിന്റെ വിലാസം:

Our Lady of Sorrows & Saint Bridget Curch,
112 Twickenham Road,
Isleworth,
TW7 6DL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല