1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011


ദി വെസ്‌റ്റ്‌കെന്റ്‌ കേരളൈറ്റ്‌സ്‌, സഹൃദയയുടെ ക്രിസ്‌മസ്‌ നവവല്‍സരാഘോഷം ഡിസംബര്‍ 30ന്‌ ആഘോഷിച്ചു. കലാപരിപാടികള്‍ക്കൊപ്പം നടന്ന കാരള്‍ മല്‍സരത്തില്‍ ഹര്‍ഷ ഹാന്‍സും സംഘവും ഒന്നാം സ്ഥാനം നേടി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇന്‍ഡ്യന്‍ വൈഎംസിഎ ചെയര്‍മാന്‍ അബ്രഹാം മാത്യൂസ്‌ മുഖ്യാതിഥി ആയിരുന്നു. സഹൃദയ പ്രസിഡന്റ്‌ സജി ജോസ്‌ അധ്യക്ഷത വഹിച്ചു. അഡ്വ. മധു ചെമ്പകശ്ശേരി, ടോമി വര്‍ക്കി, ജേക്കബ്‌ കോയിപ്പള്ളി, മജോ തോമസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹൃദയ ജനറല്‍ സെക്രട്ടറി അജിത്‌ വെണ്‍മണി സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ജോഷി സിറിയക്ക്‌ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ ബിജു ചെറിയാന്‍ സംവിധാനം ചെയ്‌ത ക്രിസ്‌മസ്‌ നാടകം അരങ്ങേറി. (ഈ നാടകം കാണാന്‍ യൂട്യൂബില്‍ malayalam christmas play 2010 എന്നു ക്ലിക്ക്‌ ചെയ്യുക.) തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ക്രിസ്‌മസ്‌ ഡിന്നറും സ്‌റ്റീഫന്‍ അരീക്കര നയിച്ച ഗാനമേളയും അരങ്ങേറി.

ജോഷി സിറിയക്ക്‌

christmas palay part 1

christmas play part 2

christmas play part 3

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.