1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

Alex Varghese: ബ്രിസ്ബയിന്‍: ആഗോള ക്‌നാനായക്കാര്‍ നെഞ്ചിലേറ്റിയ ഓഷ്യാനയിലെ ക്‌നാനായക്കാരുടെ സ്വപ്ന സാക്ഷാല്‍കാരമായ ‘പൈതൃകം 2018’ ന് പൊന്‍തിരി തെളിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം… !!! ലോകത്തിന്റെ നാനാദിക്കിലും അധിവസിക്കുന്ന ക്‌നാനായക്കാരുടെ കണ്ണും കാതും ഇനി ഓസ്‌ട്രേലിയായിലെ ലോക പ്രശസ്തമായ ഗോള്‍ഡ്‌കോസ്റ്റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5, 6, 7 (വെള്ളി, ശനി, ഞായര്‍) എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി ഒത്തുചേരുമ്പോള്‍ അത് ക്‌നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമയും ഒരുമയും വിശ്വാസപ്രഖ്യാപനവും തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്… !!

KCCO നേതൃത്വം നല്‍കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം വരുന്ന ക്‌നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദീകരും ജന സാമൂദായിക നേതാക്കന്മാരും സാക്ഷ്യം വഹിക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്…!! ഒക്ടോബര്‍ 5 ന് കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാപരിപാടികളും വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ കായിക മത്സരങ്ങള്‍, ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വര്‍ണ്ണപ്പൊലിമയാല്‍ സമ്പന്നവുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പൈതൃക വേദിയില്‍ പ്രാര്‍ഥനാ വര്‍ഷവുമായി ആത്മീയ നേതാക്കളായ
ചിങ്ങവനം ആര്‍ച്ചു ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്‌നാനായ സമുദായാംഗവമായ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ബ്രിസ്‌ബേന്‍ ആര്‍ച്ചു ബിഷപ് മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ് , സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയ ആത്മീയ നേതാക്കള്‍ നാലാമത് ഓഷ്യാന ക്‌നാനായ കണ്‍വെന്‍ഷന്‍ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു.  കൂടാതെ Fr. ടോമി പാട്ടുമാക്കില്‍, Fr ജോസഫ് കാരുപ്ലാക്കില്‍, Fr തോമസ് അരീച്ചറ, Fr ബിജോ കുടിലില്‍, Fr തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്‌റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5 ,6,7 തീയതികളിയായി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക് കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്ന പൈതൃകം 2018 ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.ഒക്ടോബര്‍ അഞ്ചും ആറും തീയതികളിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും വിശുദ്ധ കുര്‍ബാനയിലും മേല്‍പ്പറഞ്ഞ ബിഷപ്പുമാര്‍ അടക്കമുള്ള ആത്മീയ നേതാക്കള്‍ നേതൃത്വം നല്‍കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും.തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്‌നാനായ സമൂഹം വിശ്വാസവവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയര്‍ത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ പൈതൃകം 2018 ഇല്‍ ക്‌നാനായ സമൂഹത്തെ സ്‌നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പൈതൃകത്തിന്റെ വന്‍ വിജയത്തിനായി നിങ്ങളേവരുടെയും പ്രാര്‍ഥന സഹായം വിനീതമായി അഭ്യര്‍ഥിക്കുന്നു.
ലോകത്താകമാനമുള്ള ക്‌നാനായക്കാര്‍ക്ക് ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ വീക്ഷിക്കുന്നതിന് ‘ ലൈവ് ടെലികാസ്‌ററ് ‘ ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്.

നയിക്കുന്ന കെ സി സി ഒയുടെ ജ്വലിക്കുന്ന യുവത്വം:

കെ സി വൈ എല്‍ ഓഷ്യാനിയ രൂപം കൊള്ളുന്നത് 2014 ഇല്‍ ആണ്. ആദ്യ ക്യാമ്പ് നടന്ന മെല്‍ബണിലെ വേദി കാട്ടുതീ മൂടുന്നതിനു സാക്ഷിയായവര്‍. ഓഷ്യാനയുടെ ക്‌നാനായ യുവരക്തം, കെ സി വൈ എല്‍ ഓ. ക്‌നാനായക്കാര്‍ക്ക് വേണ്ടി ലോക കലണ്ടറില്‍ ഒരു ദിനം എന്ന ആശയം മുന്നോട്ടു വെച്ച് എല്ലാ വര്‍ഷവും ആഗസ്റ്റു മാസം ക്‌നാ ഡേ ആഘോഷിക്കുന്നവര്‍. പുത്തന്‍ ക്‌നാനായ സമൂഹത്തിന്റെ വഴികാട്ടികള്‍. പൈതൃകം 2018നു കെ സി വൈ എല്‍ ഓഷ്യാനിയയ്ക്ക് വേണ്ടി പ്രസിഡന്റ് ബ്ലെസ്സ് കണ്ണച്ചാംപറമ്പില്‍ ആശംസകള്‍ നേരുന്നു.

നാളെ മുതല്‍ മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ‘ പൈതൃകം 2018’ ന്റെ സംഗമവേദിയിലേക്ക് സംഘാടകരായ  ബ്രിസ്ബയിന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.