TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2018

സ്വന്തം ലേഖകന്‍: മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് താഴെയും വിമര്‍ശനമുണ്ട്.

സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രമേഷ് അരവിന്ദ്. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന്‍ പറഞ്ഞു. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടി. മാത്രമല്ല സിനിമാ പ്രേമികളുടെയും നിരൂപകരുടെയും കയ്യടി വാങ്ങുകയും ചെയ്തു.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ്; തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോര്‍ബിന്‍
ബ്രെക്‌സിറ്റ്; തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോര്‍ബിന്‍
അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി
അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി
യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും
യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്റ് പ്രധാനമന്ത്രി
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്റ് പ്രധാനമന്ത്രി
നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം
നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം
മോദിയുടെ വാരണാസിയിലേക്ക് പട നയിച്ച് പ്രിയങ്ക ഗാന്ധി; 140 കിമീ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയ്ക്ക് തുടക്കം
മോദിയുടെ വാരണാസിയിലേക്ക് പട നയിച്ച് പ്രിയങ്ക ഗാന്ധി; 140 കിമീ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയ്ക്ക് തുടക്കം
ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ
ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ
‘അവരെ ഇതുപോലെ കത്തിക്കണം,’ കറുത്ത കുപ്പായം ഊരി കത്തിച്ച് ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന 20 കാരി ഇസ്ര
‘അവരെ ഇതുപോലെ കത്തിക്കണം,’ കറുത്ത കുപ്പായം ഊരി കത്തിച്ച് ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന 20 കാരി ഇസ്ര
‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം
‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം
More Stories..