TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

Appachan Kannanchira (ലണ്ടന്‍): ഹാരോ ലെഷര്‍ സെന്ററില്‍ ഇന്നു നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആല്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ തിരുവചന ശുശ്രുഷ നയിക്കുന്നതാണ്.

നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് ആല്മീയ ചിന്തകളും ഉപദേശങ്ങളും നല്‍കി ആല്മീയ ധാരയില്‍ വാര്‍ത്തെടുക്കാനുതകുന്ന ശുശ്രുഷകളുമായി സ്പിരിച്ച്വല്‍ ഡയറക്ടറും, ധ്യാന ഗുരുവുമായ സോജി ഓലിക്കല്‍ അച്ചനും ടീമും കുട്ടികളുടെ ധ്യാനം നയിക്കും.

രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

മരുന്നും, ഭക്ഷണവും ആവശ്യമുള്ളവര്‍ കൈവശം അത് കരുതേണ്ടതാണ്. ഡോ.ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ വിപുലമായ ഫസ്റ്റ് എയിഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കണ്‍വെന്‍ഷര്‍ സെന്ററിലും, സമീപത്തുമുള്ള കാര്‍ പാര്‍ക്കിങ്ങുകള്‍ പേ ആന്‍ഡ് ഡിസ്‌പ്ലേ സംവിധാനത്തിലുള്ളതാണ്. പാര്‍ക്കിങ്ങിന് വേണ്ടി അഞ്ചു പൗണ്ടിന്റെ കോയിനുകള്‍ കരുതേണ്ടതാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

അനുഗ്രഹങ്ങളുടെ പറുദീസയായി ഹാരോ ലെഷര്‍ സെന്റര്‍ തീരുമ്പോള്‍ ആ ആല്മീയ ആനന്ദം നുകരുവാനും, ആല്മീയോര്‍ജ്ജം നേടുവാനും അഭിഷേകാഗ്‌നി ധ്യാന വേദിയിലേക്ക് ഏവരും വന്നെത്തിച്ചേരുവാന്‍ സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതുക്കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

Harrow Leisure Cetnre, Christchurch Avenue,
Harrow, HA3 5BD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

വാറ്റ്‌ഫോഡില്‍ നവംബര്‍ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുന്നു

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും
എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
പീറ്റര്‍ബൊറൊ പരുമല പെരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രധാന പെരുനാള്‍ ശനിയാഴ്ച
പീറ്റര്‍ബൊറൊ പരുമല പെരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രധാന പെരുനാള്‍ ശനിയാഴ്ച
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ; അവസാന അവസരത്തിന് വേദിയൊരുക്കി ഹാരോ
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ; അവസാന അവസരത്തിന് വേദിയൊരുക്കി ഹാരോ
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍
ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായാറാഴ്ച; പരിശുദ്ധാല്മ കൃപാവര്‍ഷങ്ങള്‍ക്കായി ഹാരോ ഒരുങ്ങി
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായാറാഴ്ച; പരിശുദ്ധാല്മ കൃപാവര്‍ഷങ്ങള്‍ക്കായി ഹാരോ ഒരുങ്ങി
More Stories..