1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2015

യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി പോകുകയായിരുന്ന് ബോട്ട് മുങ്ങി 300 പേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടലിലാണ് ബോട്ട് മുങ്ങിയത്.

സംഘത്തിലെ ഒമ്പതു പേരെ മൂന്നു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ യു എന്‍ അഭയാര്‍ഥി വിഭാഗം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച ലിബിയന്‍ തീരത്തുനിന്നാണ് രണ്ടു ബോട്ടുകളിലായി കുടിയേറ്റക്കാര്‍ യാത്ര പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറിലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നു.

പശ്ചിമ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാര്‍ എന്ന് കരുതുന്നു. ഏറ്റവും അപകടകരമായ സമുദ്ര മേഖലയാണ് മെഡിറ്ററേനിയന്‍.

അനധികൃതമായി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 2014 ല്‍ 3500 കവിഞ്ഞതായി യു എന്‍ അഭയാര്‍ഥി വിഭാഗം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.