1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

ലണ്ടന്‍ : 2011ലും അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് യു കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സൗത്ത് – ഈസ്റ്റ് മേഖലയില്‍ മാത്രം അനധികൃത ജോലിക്കാരെ വച്ചതിന് 312,500 പൗണ്ട് പിഴയായി ഈടാക്കിയിരുന്നു. ലോക്കല്‍ എമിഗ്രേഷന്‍ ടീമുകളും യു കെ ബോര്‍ഡര്‍ ഏജന്‍സിയും സംയുക്തമായാണ് നടപടികള്‍ സ്വീകരിക്കുക.

അനധികൃത ജോലിക്കാരെ വച്ചതിന്  കഴിഞ്ഞവര്‍ഷം പോര്‍ട്സ്‌മൗത്തില്‍ ഏഴും കാന്റര്‍ബറിയില്‍ ഒന്‍പതും സതാംപ്‌ടണില്‍ പതിനേഴും സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തിയിരുന്നു. ഇതില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളും ഉണ്ട്.

” 2010ല്‍ അനധികൃത ജോലിക്കാരെ കണ്ടെത്തുന്നതില്‍ വളരെയേറെ വിജയിച്ചു. 2011ല്‍ കൂടുതല്‍ റെയ്‌ഡുകള്‍ നടത്താനാണ് തീരുമാനം.  ജീവനക്കാര്‍ക്ക് മതിയായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളാണ്. മതിയായ രേഖകളില്ലാതെ ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍​ഒരാള്‍ക്ക് 10,000 പൗണ്ട് വീതം പിഴ ഈടാക്കും. മന:പൂര്‍വം ഇത്തരത്തിലുളള​തൊഴിലാളികളെ നിയമിച്ചാല്‍​ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും”യു കെ ബോര്‍ഡര്‍ ഏജന്‍സി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.