1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

ജോസ് കുര്യാക്കോസ്: ലണ്ടന്‍ നിവാസികള്‍ക്ക് ആത്മീയ വിടുതലും സൗഖ്യവും പകരുന്ന ‘എവെയ്ക്ക് ലണ്ടന്‍’ ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St . Anne’s Catholic School , Palmers Green , N135TY ല്‍ വച്ച് നടത്തപ്പെടും. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയില്‍ Coref Human Communtiy ലെ ജോണ്‍ & അലക്‌സാന്‍ഡ്ര സ്‌റ്റെയ്‌നെ ദമ്പതികള്‍ ശുശ്രൂഷകള്‍ക്ക് ശക്തി പകരും.

5 മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്കായി ഈ മാസം ‘മ്യൂസിക് ഫെസ്റ്റ്’ ഒരുക്കപ്പെടുന്നു. വചനവും സംഗീതവും ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ കുട്ടികള്‍ക്ക് വലിയ പ്രാര്‍ത്ഥനാ അനുഭവത്തിന് കാരണമായിത്തീരും. വിവിധ ദേശക്കാര്‍ ഒത്തുചേരുന്ന ഈ ഈ ആത്മീയശുശ്രൂഷ സുവിശേഷത്തിന്റെ അഗ്‌നി അനേകരിലേക്ക് പകരുകയാണ്. ബ്രദര്‍ തോമസ് & വിര്‍ജീനിയ പാണ്ഡെ എന്നിവരുടെ നേതൃത്വത്തില്‍ അതിശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും കണ്‍വന്‍ഷന്റെ വിജയത്തിനായി നടന്നു വരുന്നു.

ലണ്ടന്‍ ഭാഗത്തുള്ള ഏവരെയും യേശുനാമത്തില്‍ ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയെ കുറിച്ച് മറ്റുള്ളവരുമായി പങ്ക് വയ്ക്കുക, പ്രാര്‍ത്ഥിക്കുക.

സമയം : വൈകുന്നേരം 2 മുതല്‍ 6 വരെ

*കുമ്പസാരം, കൗണ്‍സലിംഗ് സൗകര്യം ഉണ്ടായിരിക്കും*.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.