1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2017

രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5 ആം തീയതി ഞായാറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീന്‍ മാസ്ട്രിക്ക്‌ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ 2017 നവംബര്‍ 5 ആം തിയതി ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ: ഫാ. എബിന്‍ ഊന്നുകല്ലുങ്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിലും വി.കുര്‍ബാന യിലും വന്നു അനുഗ്രഹിതരകുവാന്‍ അബര്‍ഡീ നിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ഞായറാഴ്ച രാവിലെ 7 ന് അബര്‍ഡീന്‍മാസ്ട്രി ക്ക് ഡ്രൈവിലുള്ള സെന്റ്‌ക്ലെമന്റ്‌സ്എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ പ്രഭാത നമസ്‌കാരവും വി.കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.

എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും അനുഗ്രഹ പ്രഭാഷണവും നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive ,
AB 16 6 UF ,Aberdeen , Scotland , UK .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.